സിംഗപ്പൂര്‍: ഭക്ഷണത്തിന്റെ കാര്യത്തില്‍ മിക്കപ്പോഴും വിദേശ രാജ്യങ്ങളെല്ലാം തന്നെ വളരെ കൃത്യതയും നിയമങ്ങളും അനുസരിക്കുന്നവരാണ്. ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അവര്‍ കൂടുതല്‍ ആശങ്കയുള്ളവരാണെന്ന് സാരം. ഇതാ ലോകത്ത് ആദ്യമായി ലബോറട്ടറിയില്‍ നിര്‍മ്മിക്കുന്ന മാംസം വിപണിയില്‍ വില്‍ക്കാന്‍ സിങ്കപ്പൂര്‍ രാജ്യം അനുമതി നല്‍കി.
പലര്‍ക്കും ഇത് വിചിത്രമെന്ന് തോന്നുമെങ്കിലും കഴിഞ്ഞ ദിവസം ഇതിന് സിംഗപ്പൂര്‍ സര്‍ക്കാര്‍ തന്നെ അനുമതി നല്‍കി. യു.എസ്. ആസ്ഥാനമായ ഈറ്റ് ജസ്റ്റിന്‍ എന്ന കമ്പനിയാണ് ലാബില്‍ നിര്‍മ്മിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാരില്‍ നിന്നും അനുമതി തേടിയത്. അവര്‍ മൃഗങ്ങളെ അറുക്കാതെ മാംസം ഉല്പാദിപ്പിച്ച നേരിട്ട് ഇറച്ചി മാര്‍ക്കറ്റിലേക്ക് വില്‍ക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ലോകത്തെ ഇത്തരത്തില്‍ ഇറച്ചി വ്യാപാരം നടത്തുന്ന ആദ്യത്തെ കമ്പനിയാണ് ഈറ്റ് ജസ്റ്റിന്‍.
ആരോഗ്യ പാരിസ്ഥിതി പ്രശ്‌നങ്ങള്‍ കാരണവും കൂടടുതല്‍ ഹൈജീന്‍ ആയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതിനാലും ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന മാംസ്യം, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവയ്ക്ക് മാര്‍ക്കറ്റില്‍ ഏറെ പ്രാധാന്യമുണ്ടെന്നാണ് കമ്പിനിയുടെ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലാബിലെ പ്രത്യേക സാഹചര്യത്തില്‍ മൃഗങ്ങളുടെ മാംസപേശികള്‍ കൃത്രിമമായി നിര്‍മ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിന് സാധാരണ മാംസ്യ ഉല്പാദനത്തേക്കാള്‍ ചിലവേറെയാണ്. കൃത്രിമ മാംസം കൊണ്ടുണ്ടാക്കിയ ‘നഗറ്റ്‌സ്’ ആണ് വിപണിയിലെത്തിക്കുക എന്ന് കമ്പനി പറയുന്നു. ചിലവുകളും ലാഭവും കണക്കാക്കിയാല്‍ ഒരു പാക്കറ്റിന് 50 ഡോളര്‍ വില വരുമെന്നാണ് കണക്കുകൂട്ടലുകള്‍. ഇത് സാധാരണ മാര്‍ക്കറ്റില്‍ ലഭ്യമാവുന്ന നഗറ്റ്‌സിന്റെ വിലയുടെ പത്തിരട്ടിയോളം വരുമെന്ന് വ്യാപാര മേഖല വെളിപ്പെടുത്തി.
ഇത്തരത്തില്‍ ക്രിത്രിമ ഇറച്ചി ഉല്പാദിപ്പിക്കാനായി ലോകത്തെ പലവിധ കമ്പനികളും നിരന്തരം പരിശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും 2021 ഓടുകൂടി ഈറ്റ് ജസ്റ്റിന്‍ കമ്പനി വലിയ ലാഭം ഉണ്ടാക്കുമെന്നും കമ്പനി ഷെയറുകള്‍ ആഗോളതലത്തില്‍ പോലും ശ്രദ്ധിക്കപ്പെടുമെന്നും സ്ഥാപനത്തിന്റെ സഹസ്ഥാപകനും സി.ഇ.ഒ യുമായ ജോഷ് ടെട്രിക് പറഞ്ഞു.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…