ഇന്‍ഡോര്‍: പലരും പലതിനും വാശിപിടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍. എന്നിലിതാ പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടി തനിക്ക് കാമുകനെ കെട്ടിച്ചു തന്നില്ലെങ്കില്‍ ഹോര്‍ഡിങിന്റെ മുകളില്‍ നിന്നും ചാടി മരിക്കുമെന്ന് പറഞ്ഞ് ഭീഷണി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിലാണ് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങള്‍ നടന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പര്‍ദേശിപൂരിനടുത്തുള്ള ഭണ്ഡാരി പാലത്തിന് മുകളിലെ ഹോര്‍ഡിങില്‍ കയറിയിരുന്നാണ് തനിക്ക് കാമുകനെ വിവാഹം ചെയ്തു തന്നില്ലെങ്കില്‍ താന്‍ ഇവിടെ നിന്നും ചാടി മരിക്കുമെന്ന് എല്ലാവരോടും ഭീഷണി മുഴക്കിയത്.
ഒരു വഴിയാത്രക്കാരനാണ് അസ്വാഭാവികമായി ഒരു പെണ്‍കുട്ടി ഹോര്‍ഡിങിന്റെ മുകളില്‍ കയറിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നിരവധി വഴിയാത്രക്കാര്‍ ഹോര്‍ഡിങിന് ചുറ്റിലും കൂടി. തുടര്‍ന്ന് താഴെ ഇറങ്ങാന്‍ പറഞ്ഞ ജനങ്ങളോട് അവള്‍ ആക്രോശിച്ചുകൊണ്ട് പറഞ്ഞു. ‘ഞാന്‍ താഴേക്ക് ചാടാന്‍ പോവുകയാണ്’.
പിന്നീട് അവള്‍ കാര്യം വിളിച്ചുപറഞ്ഞു. നാട്ടിലെ പ്രദേശവാസിയായ ഒരു യുവാവുമായി ഈ കുട്ടിക്ക് കടുത്ത പ്രണയമുണ്ട്. ഈ വിവരം വീട്ടില്‍ അറിഞ്ഞപ്പോള്‍ അമ്മ കഠിനമായി എതിര്‍ത്തു. എന്നിട്ടും പെണ്‍കുട്ടി വഴങ്ങാത്തതിനാല്‍ മറ്റൊരാളുമായി വിവാഹം പറഞ്ഞുവെക്കാനും തുടര്‍ന്ന ്പ്രായമായാല്‍ ഉടനെ വിവാഹം കഴിപ്പിക്കാനും അമ്മ പദ്ധതിയിട്ടു. തുടര്‍ന്ന് കാര്യങ്ങള്‍ ധ്രുതഗതിയില്‍ നടന്നപ്പോഴാണ് പെണ്‍കുട്ടി മറ്റു ഉപാധികളൊന്നുമില്ലാതെ അമ്മയെ പറഞ്ഞ് തന്റെ വഴിയെ കൊണ്ടുവരാന്‍ വേണ്ടി ഹോര്‍ഡിങിന് മുകളില്‍ കയറി ഭീഷണി മുഴക്കിയത്. പോലീസും നാട്ടുകാരം പെണ്‍കുട്ടിയെ പിന്നീട് അനുനയിപ്പിച്ച് താഴെ ഇറക്കി.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…