മസാച്ചുസെറ്റ്സ്: ‘നമുക്കോരോ ബിയർ അങ്ങട് കാച്യാലോ’ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ കഥാപാത്രം പറയുന്ന ഈ ഡയലോഗ് മലയാളികൾക്ക് പരിചിതമാണ്.. ഇതേ ഡയലോഗ് തന്നെയാണ് യുകെയിൽ കോവിഡിനെ തോൽപ്പിച്ചെത്തിയ നൂറ്റിമൂന്നുകാരി ജെനി സ്റ്റെജ്നയും പറയുന്നത്. മസാച്ചുസെറ്റ്സിലെ ഒരു നഴ്സിംഗ് ഹോമിൽ കഴിയുകയാണ് ഈ മുത്തശ്ശി. മൂന്നാഴ്ചകൾക്ക് മുമ്പ് ജെനിയ്ക്ക് കടുത്ത പനി ബാധിച്ചു പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ആ നഴ്സിംഗ് ഹോമിലെ ആദ്യ കോവിഡ് കേസായിരുന്നു ജെനി. പ്രായാധിക്യം മൂലം രോഗം വഷളായതോടെ ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റുകയും കൃത്യമായ പരിചരണത്തിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഡോക്ടര്‍മാരെ വരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൊറോണ മുക്തയായി ജെനി ജീവിതത്തിലേക്ക് മടങ്ങിവന്നു. നൂറ്റിമൂന്നുകാരിയായ മുത്തശ്ശിയുടെ ഈ അതിജീവനത്തെ ആഘോഷിക്കാതിരിക്കാൻ ഡോക്ടർമാർക്കും ആയില്ല.. നല്ല തണുത്ത ഒരു കുപ്പി ബിയർ നൽകിയാണ് ഇവർ ജെനിയെ തിരികെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്.
മക്കളും പേരക്കുട്ടികളും അവരുടെ മക്കളുമൊക്കെയുള്ള വയോധിക, ജീവനോടെ മടങ്ങിയെത്തുമെന്ന് ബന്ധുക്കള്‍ പോലും കരുതിയില്ല. അതുകൊണ്ട് തന്നെ ഈ തിരിച്ചു വരവ് വലിയൊരു വിസ്മയം തന്നെയായാണ് ഇവർ കാണുന്നത്. മുത്തശ്ശിയുടെ ചിൽഡ് ബിയറിന് നെറ്റിസൺസും ‘ചിയേഴ്സ്’ നൽകുന്നുണ്ട്.
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും ജോജു ജോർജും ആദ്യമായി…