Categories: Buzz News

103-ാം വയസില്‍ കൊറോണയെ തോല്‍പ്പിച്ചു; ബിയര്‍ കുടിച്ച് മുത്തശ്ശിയുടെ ആഘോഷം!!

മസാച്ചുസെറ്റ്സ്: ‘നമുക്കോരോ ബിയർ അങ്ങട് കാച്യാലോ’ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ കഥാപാത്രം പറയുന്ന ഈ ഡയലോഗ് മലയാളികൾക്ക് പരിചിതമാണ്.. ഇതേ ഡയലോഗ് തന്നെയാണ് യുകെയിൽ കോവിഡിനെ തോൽപ്പിച്ചെത്തിയ നൂറ്റിമൂന്നുകാരി ജെനി സ്റ്റെജ്നയും പറയുന്നത്. മസാച്ചുസെറ്റ്സിലെ ഒരു നഴ്സിംഗ് ഹോമിൽ കഴിയുകയാണ് ഈ മുത്തശ്ശി. മൂന്നാഴ്ചകൾക്ക് മുമ്പ് ജെനിയ്ക്ക് കടുത്ത പനി ബാധിച്ചു പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

ആ നഴ്സിംഗ് ഹോമിലെ ആദ്യ കോവിഡ് കേസായിരുന്നു ജെനി. പ്രായാധിക്യം മൂലം രോഗം വഷളായതോടെ ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റുകയും കൃത്യമായ പരിചരണത്തിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഡോക്ടര്‍മാരെ വരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൊറോണ മുക്തയായി ജെനി ജീവിതത്തിലേക്ക് മടങ്ങിവന്നു. നൂറ്റിമൂന്നുകാരിയായ മുത്തശ്ശിയുടെ ഈ അതിജീവനത്തെ ആഘോഷിക്കാതിരിക്കാൻ ഡോക്ടർമാർക്കും ആയില്ല.. നല്ല തണുത്ത ഒരു കുപ്പി ബിയർ നൽകിയാണ് ഇവർ ജെനിയെ തിരികെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്.

മക്കളും പേരക്കുട്ടികളും അവരുടെ മക്കളുമൊക്കെയുള്ള വയോധിക, ജീവനോടെ മടങ്ങിയെത്തുമെന്ന് ബന്ധുക്കള്‍ പോലും കരുതിയില്ല. അതുകൊണ്ട് തന്നെ ഈ തിരിച്ചു വരവ് വലിയൊരു വിസ്മയം തന്നെയായാണ് ഇവർ കാണുന്നത്. മുത്തശ്ശിയുടെ ചിൽഡ് ബിയറിന് നെറ്റിസൺസും ‘ചിയേഴ്സ്’ നൽകുന്നുണ്ട്.

Newsdesk

Share
Published by
Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

15 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

15 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

17 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

19 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago