Buzz News

മീന്‍കറി തീര്‍ന്നതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

പട്‌ന: ഒരോ മനുഷ്യജന്മവും എത്ര പ്രിയപ്പെട്ടതാണെന്ന് തിരിച്ചറിയാതെ ഒരു നിമിഷത്തെ ആവേശത്തില്‍ ജീവിതം നശിപ്പിക്കുന്ന എത്രപേരെ നമുക്ക് കാണാം. നിസ്സാര കാര്യത്തിന് സ്വന്തം ജീവിതം നശിപ്പിച്ചിരിക്കുകയാണ് പട്‌നയ്ക്കടുത്തെ ഭഗല്‍പൂര്‍ ജില്ലയിലെ ഒരു വീട്ടമ്മ. ഭര്‍ത്താവ് വീട്ടിലേക്ക് വാങ്ങിയ മത്സ്യക്കറി ഭര്‍ത്താവും കുട്ടികളും ഉച്ചയ്ക്ക് കഴിച്ചു തീര്‍ത്തു. ഭാര്യ കഴിക്കാന്‍ വരുമ്പോഴേക്കും കറി തീര്‍ന്നതറിഞ്ഞ് മനം നൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു.

വിചിത്രമായ ഈ സഭവം നടന്നിരിക്കുന്നത് ബീഹാറിലെ പട്‌നയ്ക്കടുത്തുള്ള ഭഗല്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ്. കുന്ദന്‍ മന്‍ഡല്‍ എന്നയാള്‍ വീട്ടിലേക്ക് മത്സ്യം വാങ്ങിച്ചതാണ് വന്‍ദുരന്തത്തിന് കാരണമായത്. പോലിസ് വെളിപ്പെടുത്തിയ കഥ ഇങ്ങനെയാണ്. രണ്ടു കിലോ മത്സ്യവുമായ വീട്ടിലെത്തിയ കുന്ദന്‍ മന്‍ഡല്‍ തന്റെ ഭാര്യയായ ആത്മഹത്യ ചെയ്ത സാറ ദേവിയെ പാചകം ചെയ്യാന്‍ ഏല്പിച്ചു.

കുന്ദനും ഭാര്യ സാറ ദേവിക്കും കൂടെ വീട്ടില്‍ നാലു മക്കളും ഉണ്ട്. എന്നാല്‍ മീന്‍കറി പാചകം ചെയ്ത് മറ്റെന്തോ കാര്യത്തിന് ഒന്നു പുറത്തു പോയി ഭാര്യ സാറ ദേവി തിരിച്ചെത്തിയമ്പോള്‍ ഭര്‍ത്താവായ കുന്ദനും നാലു മക്കളും ചേര്‍ന്ന് മുഴുവന്‍ മീന്‍കറിയും കൂട്ടി തീര്‍ത്തിരിക്കുന്നു. തനിക്ക് കഴിക്കാന്‍ വയ്ക്കാത്തതില്‍ മനം നൊന്ത് സാറ ദേവി കുന്ദനും മക്കളുമായി ഇക്കാര്യത്തെ ചൊല്ലി വാക്കു തര്‍ക്കമായി.

തര്‍ക്കം മൂത്തപ്പോള്‍ കുന്ദന്‍ ദേഷ്യത്തില്‍ തങ്ങള്‍ കഴിച്ചതിന്റെ ബാക്കി നീ കഴിച്ചാല്‍ മതിയെന്ന് സാറയോട് പറഞ്ഞത് അവരെ വല്ലാതെ വിഷമിപ്പിച്ചു. അതിന്റെ പേരിലും ഇരുവരും കനത്ത വാക്കേറ്റമായിരുന്നു. പിന്നീട് അവര്‍ വീട്ടില്‍ ദേഷ്യത്തോടെ മാറിയിരുന്നു. എന്നാല്‍ പിന്നീട് കുന്ദന്‍ ജോലിക്കായി വീട്ടില്‍ നിന്നും പുറത്തേക്ക് പോയി. ഈ സന്ദര്‍ഭത്തിലാണ് മനം നൊന്ത സാറ തന്റെ ജീവനൊടുക്കിയത്. വിവരം അറിഞ്ഞ് ഓടിയെത്തിയ കുന്ദന്‍ സാറയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

ഒരു മീന്‍ കഴിക്കാന്‍ പറ്റാത്തതില്‍ ഭാര്യയായ സാറദേവി ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കുന്ദന്‍ വിചാരിച്ചിരുന്നില്ല. മുന്‍പ് പല കാര്യങ്ങള്‍ക്കും സൗന്ദര്യപ്പിണക്കങ്ങളും മറ്റും ഉണ്ടാവാറുണ്ടെങ്കിലും അത് ഒരു മണിക്കൂറിനുള്ളില്‍ തീരാറുണ്ടെന്നും പൊതുവെ കുടുംബം സ്‌നേഹത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും ഇന്നേവരെ സാറ ഇത്തരത്തില്‍ ഒരു ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും കുന്ദന്‍ പോലീസിനോട് തുറന്നു പറഞ്ഞു. മക്കള്‍ക്കും ഇതേ അഭിപ്രായം തന്നെയാണ്. ഈ കുടുംബത്തെപ്പറ്റി പ്രത്യേകിച്ച് മോശം അഭിപ്രായമൊന്നുമില്ലാതെ ഒരു സാധാരണ കുടുംബമാണെന്ന് അയല്‍ക്കാരും സമ്മതിച്ചതാണ്. പക്ഷേ, ഒരാവേശത്തില്‍ വീട്ടമ്മയായ സാറദേവി ചെയ്ത പ്രവര്‍ത്തി ഒര കുടുംബത്തെ അനാഥമാക്കി. പോലീസ് കേസെടുത്ത് വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വരുന്നു.

Newsdesk

Recent Posts

മണിക്കൂറിന് €21.26 വേതനം; Bus Éireann പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു

അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…

2 hours ago

ഒരു സംഘം അഭിനേതാക്കളുമായി ജി.മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…

2 hours ago

കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക ‘ബാബേൽ’ നിർമ്മിതികളുടെ ആത്മീയതയെന്ത് ?

പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…

2 hours ago

ഉറങ്ങാൻ പറഞ്ഞതിന് പിതാവിനെ വെടിവെച്ചുകൊന്നു; 11 വയസ്സുകാരൻ പിടിയിൽ

പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…

3 hours ago

കാണാതായ 13 വയസ്സുകാരിയ്ക്കായി തിരച്ചിൽ; സഹായം അഭ്യർത്ഥിച്ച് പോലീസ്

മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…

3 hours ago

സംഗീത സാന്ദ്രമായി ‘സുവർണ്ണനാദം’; അറ്റ്‌ലാന്റ മാർത്തോമാ ചർച്ചിൽ ലൈവ് സ്ട്രീമിംഗ് കൺസേർട്ട് ജനുവരി 23-ന്

അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…

3 hours ago