ജക്കാര്‍ത്ത: ഇന്റോനേഷ്യയിലെ സുമാത്രയിലെ ഒരു വീട്ടുടമ ഒരു രാത്രികൊണ്ട് കോടീശ്വരിയായി. അവര്‍ക്കുപോലും അവിശ്വസനീയമായ രീതിയിലാണ് കാര്യങ്ങള്‍ സംഭവിച്ചത്. ഈ അസുലഭ ഭാഗ്യം ലഭിച്ചത് ഒരു ശവപ്പെട്ടി നിര്‍മ്മാണ തൊഴിലാളിയായ മുപ്പത്തിമൂന്നുകാരനായ ജോഷ്വാ ഹുത്തഗാലുഗിലാണ്. അവരുടെ വീട്ടില്‍ ഉല്‍ക്ക വന്നു പതിച്ചതാണ് ജോഷ്വായെ കോടീശ്വരനാക്കി മാറ്റിയത്. ഇത് ദൈവത്തിന്റെ കയ്യൊപ്പുപോലെ ജോഷ്വാക്ക് തോന്നി.
ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് അപ്രതീക്ഷിതമായി ജോഷ്വായുടെ വീടിന് മുകളില്‍ ചിതറിതെറിച്ചതുപോലെ ഉല്‍ക്കാ ശല്‍ക്കങ്ങള്‍ വന്നു പതിച്ചത്. ഓരോ കഷ്ണത്തിനും 2.1 കിലോ ഭാരം ഉണ്ടായിരുന്നു. ഈ വന്നു പതിച്ച ഉല്‍ക്കാ ശിലകളെ മുഴുവന്‍ ജോഷ്വാ ശേഖരിച്ചു വയ്ക്കുകയും പിന്നീട് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തു. ഒരു മില്ല്യണ്‍ പൗണ്ടിലേറെ (ഉദ്ദേശ്യം 9.8 കോടി രൂപ) വരുന്ന തുകയ്ക്കാണ് ഇവ ജോഷ്വാ വിറ്റതെന്ന് വെളിപ്പെടുത്തി.
https://www.facebook.com/photo?fbid=3262482493795311&set=pcb.3262486800461547
ഇത്തരം അപൂര്‍വ്വ ശേഖരങ്ങള്‍ വാങ്ങിക്കാന്‍ താല്‍ര്യപ്പെട്ടിരുന്ന അമേരിക്കക്കാരനായ ജാര്‍ഡ് കോളിന്‍സ് എന്ന വ്യക്തിക്കാണ് ജോഷ്വാ ഈ ഉല്‍ക്കാ കഷ്ണങ്ങള്‍ വിറ്റത്. എന്നാല്‍ അയാള്‍ ഒരു ഏജന്റുപോലെ പ്രവര്‍ത്തിച്ച് മറ്റൊരാള്‍ക്ക് മറിച്ചു വില്പന നടത്തിയെന്നാണ് അറിവ്. എന്നാല്‍ നിലവില്‍ ഇത് അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഉല്‍ക്ക പഠന കേന്ദ്രത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി സൂക്ഷിച്ചിരിക്കുകയാണ്.
എന്നാല്‍ തനിക്ക് എത്ര രൂപയുടെ കച്ചവടം നന്നുവെന്ന് ജോഷ്വാ വെളിപ്പെടുത്തിയില്ല. ഇത് ലഭിച്ച ഉടനെ സോഷ്യല്‍ മീഡിയയില്‍ ഇവയെക്കുറിച്ച് പരസ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇതു വാങ്ങിക്കാന്‍ ആളെത്തിയത്. കൂടാതെ നിരവധിപേര്‍ ഇതിന് വേണ്ടി താല്‍പര്യവുമായി സമീപിച്ചെന്ന് ജോഷ്വാ അവകാശപ്പെടുന്നു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…