Entertainment

കൊറോണ വ്യാപനം; സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാൻ വൈകും

തിരുവനന്തപുരം: കൊറോണ വ്യാപനം കണക്കിലെടുത്ത് തീയേറ്ററുകൾ വീണ്ടും തുറക്കുന്നത് വൈകുമെന്ന് സംസ്ഥാന സർക്കാർ വ്യാഴാഴ്ച മലയാള ചലച്ചിത്ര മേഖലയെ അറിയിച്ചു. മുഖ്യമന്ത്രി വിവിധ ചലച്ചിത്ര സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. ചർച്ചയിൽ സിനിമാ മന്ത്രി എ.കെ. ബാലനും പങ്കെടുത്തു.

രോഗവ്യാപനം നിയന്ത്രണമല്ലാത്ത ഈ സാഹചര്യത്തില്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം എടുക്കുകയായിരുന്നു. തീയറ്ററുകള്‍ തുറന്നാൽ രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്കയുമുണ്ട് എന്നാൽ കേന്ദ്ര സര്‍ക്കാര്‍ തിയേറ്ററുകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഒന്നിടവിട്ട സീറ്റുകളില്‍ ആളെ ഇരുത്തി തിയേറ്ററുകള്‍ തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയത്.

തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു തിയേറ്ററുകള്‍ തുറന്നിട്ടുണ്ട്.

Newsdesk

Recent Posts

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

9 hours ago

അയർലണ്ടിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഏറ്റുവാങ്ങി

കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…

9 hours ago

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

1 day ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

1 day ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

1 day ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

2 days ago