റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ സുജയ്, മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്. കൊല്ലം ജില്ലയിൽ കൊട്ടിയത്തുള്ള പ്ലാവില മേലതിൽ വീട്ടിൽ ശ്രീധരൻ മാഷിന്റെ കൊച്ചുമകൻനണ് സുജയ്.
മാർഷൽ ആർട്സ് രംഗത്ത് വലിയ അനുഭവസമ്പത്തുള്ള പ്രതിഭയാണ് ഇരുപതുകാരനായ സുജയ്. റെജൻസ്ബർഗിലെ ‘ഫൈറ്റ് ഫ്യൂഷൻ’ (Fight Fusion) അക്കാദമിയിൽ പരിശീലനം നേടുന്ന സുജയ്, അമേച്വർ എം.എം.എ (MMA) മത്സരങ്ങളിൽ 5-1 എന്ന മികച്ച റെക്കോർഡിന്റെ ഉടമയാണ്.
പ്രധാന നേട്ടങ്ങളും പശ്ചാത്തലവും:
ബി.ജെ.ജെ (BJJ) പർപ്പിൾ ബെൽറ്റ് ജേതാവ്.
എ.ഡി.സി.സി (ADCC) ജർമ്മൻ ചാമ്പ്യൻ.
എ.ഡി.സി.സി വെസ്റ്റ് യൂറോപ്യൻ ചാമ്പ്യൻ.
യൂറോപ്പിലുടനീളമുള്ള വിവിധ മത്സരങ്ങളിൽ നിന്നായി 20-ലധികം ബി.ജെ.ജെ സ്വർണ്ണ മെഡലുകൾ.
മികച്ച റെസ്ലിംഗ്.
മുായ് തായ് (Muay Thai), സ്ട്രൈക്കിംഗ് എന്നിവയിലുള്ള പരിശീലനവും പരിചയവും.
ഏകദേശം 58 കിലോഗ്രാം ഭാര വിഭാഗത്തിൽ മത്സരിക്കുന്ന സുജയ്, കഠിനമായ അദ്ധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയുമാണ് ഈ ഉയരങ്ങൾ കീഴടക്കിയത്. ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി നാടിനും സമൂഹത്തിനും അഭിമാനമായി മാറിയ സുജയ്ക്ക് വിവിധ മേഖലകളിൽ നിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.മെഡിക്കൽ കൺസൾട്ടൻസി മേഖലയിൽ പ്രവർത്തിക്കുന്ന സീമേഷ് കുടുംബസമേതം ജർമ്മനിയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…
അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…
മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…
ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…
ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…