gnn24x7

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

0
57
gnn24x7

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ സുജയ്, മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്. കൊല്ലം ജില്ലയിൽ കൊട്ടിയത്തുള്ള പ്ലാവില മേലതിൽ വീട്ടിൽ ശ്രീധരൻ മാഷിന്റെ കൊച്ചുമകൻനണ് സുജയ്.

മാർഷൽ ആർട്സ് രംഗത്ത് വലിയ അനുഭവസമ്പത്തുള്ള പ്രതിഭയാണ് ഇരുപതുകാരനായ സുജയ്. റെജൻസ്ബർഗിലെ ‘ഫൈറ്റ് ഫ്യൂഷൻ’ (Fight Fusion) അക്കാദമിയിൽ പരിശീലനം നേടുന്ന സുജയ്, അമേച്വർ എം.എം.എ (MMA) മത്സരങ്ങളിൽ 5-1 എന്ന മികച്ച റെക്കോർഡിന്റെ ഉടമയാണ്.

പ്രധാന നേട്ടങ്ങളും പശ്ചാത്തലവും:

ബി.ജെ.ജെ (BJJ) പർപ്പിൾ ബെൽറ്റ് ജേതാവ്.

എ.ഡി.സി.സി (ADCC) ജർമ്മൻ ചാമ്പ്യൻ.

എ.ഡി.സി.സി വെസ്റ്റ് യൂറോപ്യൻ ചാമ്പ്യൻ.

യൂറോപ്പിലുടനീളമുള്ള വിവിധ മത്സരങ്ങളിൽ നിന്നായി 20-ലധികം ബി.ജെ.ജെ സ്വർണ്ണ മെഡലുകൾ.

മികച്ച റെസ്ലിംഗ്.

മുായ് തായ് (Muay Thai), സ്ട്രൈക്കിംഗ് എന്നിവയിലുള്ള പരിശീലനവും പരിചയവും.

ഏകദേശം 58 കിലോഗ്രാം ഭാര വിഭാഗത്തിൽ മത്സരിക്കുന്ന സുജയ്, കഠിനമായ അദ്ധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയുമാണ് ഈ ഉയരങ്ങൾ കീഴടക്കിയത്. ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി നാടിനും സമൂഹത്തിനും അഭിമാനമായി മാറിയ സുജയ്ക്ക് വിവിധ മേഖലകളിൽ നിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.മെഡിക്കൽ കൺസൾട്ടൻസി മേഖലയിൽ പ്രവർത്തിക്കുന്ന  സീമേഷ്  കുടുംബസമേതം ജർമ്മനിയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7