കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് “കരുതൽ” സിനിമയ്ക്ക്. കൊച്ചിയിൽ നടന്ന അവാർഡ്നിശയിൽ സിനിമയുടെ കഥാകൃത്തും സംവിധായകനുമായ ജോമി ജോസ് കൈപ്പാറേട്ട് പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശാന്ത് മുരളി, ഐശ്വര്യ നന്ദൻ, സുനിൽ സുഗത, കോട്ടയം രമേശ്, സിബി തോമസ്, സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, ഷീജോ കുരിയൻ, ജോസ് കൈപ്പാറേട്ട് , മോളി പയസ്, ജോ സ്റ്റീഫൻ, ഷെറിൻ സാം തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് തിരക്കഥയും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്.
തന്റെ പ്രഥമ സംവിധാനസംരംഭവത്തിലൂടെ ജോമി ജോസ് എന്ന സംവിധായകന് മലയാള സിനിമയിൽ സ്വന്തം മേൽവിലാസം തങ്കലിപികളാൽ എഴുതിച്ചേർക്കാനായി. വളരെയധികം പ്രേക്ഷക പ്രശംസ നേടിയ “കരുതൽ” എന്ന സിനിമ കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേരളത്തിലേയും, അമേരിക്കയിലെയും കൂടാതെ അയര്ലണ്ടിലെയും നിരവധി തീയേറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിലും, അമേരിക്കയിലും, അയർലണ്ടിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി മികച്ച ആഖ്യാനത്തിലെയും അവതരണത്തിലെയും പുതുമകൊണ്ട് പ്രേക്ഷകരുടെ കയ്യടി സിനിമയ്ക്ക് നേടാനായി.
ഒരു ഫിലിം മേക്കിങ് കോഴ്‌സുകൾ പോലും പഠിക്കാതെയും ഒരു സിനിമയിലും അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വർക്ക് ചെയ്യാതെയും കുറച്ച് ഹൃസ്വ ചിത്രങ്ങൾ മാത്രം കഥയെഴുതി സംവിധാനം ചെയ്ത പരിചയത്തിൽ ആദ്യമായി കഥയെഴുതി ഒരു മുഴുനീള സിനിമ സംവിധാനം ചെയ്യുകയും കൂടാതെ, അതിന് ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കുകയും ചെയ്ത അപൂർവ്വ ഭാഗ്യമാണ് ജോമി ജോസ് എന്ന സംവിധായകന് ലഭിച്ചിരിക്കുന്നത്. വിദേശത്തുള്ള മക്കളുടെയും, നാട്ടിലെ വീടുകളിൽ തനിച്ച് താമസിക്കുന്ന അവരുടെ മാതാപിതാക്കളുടെയും കഥയാണ് “കരുതൽ”പറയുന്നത്. സഞ്ജു സൈമൺ മാക്കിൽ – എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, ശാലിൻ ഷീജോ കുരിയൻ, ജോ സ്റ്റീഫൻ, മാത്യു മാപ്പിളേട്ട്, ടോമി ജോസഫ് എന്നിവരാണ് കോ.പ്രൊഡ്യൂസഴ്സ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…
അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…
റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…
അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…
മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…