Buzz News

‘വെള്ളം’ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു

കൊച്ചി: ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം. കൊറോണ കാലഘട്ടത്തിന് ഏറെ മുന്‍പ് തുടങ്ങിയ ചിത്രം രണ്ടാം ഷെഡ്യൂള്‍ ആവുമ്പോഴേക്കും ലോക്ഡൗണ്‍ ആരംഭിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കൊറോണയുടെ ശക്തി കുറഞ്ഞതോടെ വീണ്ടും ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ചിത്രീകരണത്തിനിടയിലാണ് നടന്‍ ജയസൂര്യ വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ചിത്രീകരണത്തിനിടയില്‍ വലിയ ഒരു യന്ത്രം കയ്യില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ചിത്രീകരണം നടത്താനുണ്ടായിരുന്നു. ഇത് ഡ്യൂപ്പിനെ വച്ച് ചെയ്യാമെന്ന സംവിധാകനായ പ്രജേഷ് പറഞ്ഞു. എന്നാല്‍ വേണ്ട താന്‍ ഒറ്റയ്ക്ക് ചെയ്തുകൊള്ളാമെന്നാണ് ജയസൂര്യ പറഞ്ഞു. താന്‍ തന്നെ ചെയ്യുമ്പോള്‍ കൂറച്ചൂകൂടെ റിയാലിറ്റി വരുമെന്ന് ജയസൂര്യ പറഞ്ഞതിന്റെ അടിസ്ഥനാനത്തില്‍ പ്രജേഷ് തയ്യാറായി. ഇതിനിടെയാണ് അപകടം സംഭവിച്ചത്. പൊടുന്നനെ യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടു തന്നെ ജയസൂര്യയുടെ കയ്യില്‍ നിന്നും താഴെ വീണു. ഭാഗ്യത്തിന് കയ്യിലൊ കാലിലോ അത് വീഴാതെ രക്ഷപ്പെടുകയായിരുന്നു.

വലിയ ഭാരമുള്ള ഈ ഉപകരണം കാലില്‍ വിഴുകയാണെങ്കില്‍ വലീയ അപകടങ്ങളും മ്റ്റും സംഭവിച്ചേനെ. എന്നാല്‍ ഒറ്റയ്ക്ക് താങ്ങി നിന്നുകൊണ്ടുള്ള സീനിന്റെ ഇടയില്‍ അപടകം സംഭവിച്ചിരുന്നുവെങ്കില്‍ നടന്‍ അതിനടിയില്‍പ്പെട്ടുപോവാനുമുള്ള സാധ്യത ഉണ്ടായിരുന്നു. എങ്കിലും തലനാരിഴയ്ക്ക് നടന്‍ രക്ഷപ്പെടുകയാണുണ്ടായത്. ജയസൂര്യയുടെ ആത്മാര്‍ത്ഥയെ സഹപ്രവര്‍ത്തകര്‍ അഭിനന്ദിച്ചു.

Newsdesk

Recent Posts

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

12 mins ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

5 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

6 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

22 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

24 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

1 day ago