Buzz News

കര്‍ഷക സമരത്തിനെതിരെയുള്ള ബി.ജെ.പി വ്യാജപ്രചരണത്തിനെതിരെ സി.പി.എം

ന്യൂഡല്‍ഹി: കര്‍ഷക സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ആംആദ്മി മുഖ്യമന്ത്രി കെജ്‌രിവാള്‍ പരസ്യമായി നിയമസഭയിലും കര്‍ഷക സമരത്തെ അനുകൂലിച്ചതോടെ ബി.ജെ.പി കര്‍ഷക സമരത്തിനെതിരെ പ്രചരണം ആരംഭിച്ചിരുന്നു. ഇത് വ്യാജപ്രചരണമാണെന്നും ഇതിനെതിരെ ബോധവത്കരണവുമായി സി.പി.എം. പോളിറ്റ് ബ്യൂറോ മുന്നിട്ടിറങ്ങുകയാണെന്ന ശനിയാഴ്ച ചേര്‍ന്ന യോഗം ഐകകണേ്ഠ്യന തീരുമാനിച്ചു.

കര്‍ഷക സമരത്തെ ദുര്‍ബലമാക്കി, ഇല്ലായമ ചെയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. കര്‍ഷക സമരം ഒറ്റക്കെട്ടായി ദിവസം കഴിയുന്തോറും ശക്തമായി വരുന്നതും രാജ്യത്തെ ഒട്ടനവധി സംഘടനകളും കര്‍ഷക സംഘടനകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തെ പിന്തുണയ്ക്കാന്‍ തുടങ്ങിയതോടെ സമരം ശക്തിപ്പെട്ടു. തുടര്‍ന്ന് ബി.ജെ.പി ഇതിനെതിരെ വ്യാജ പ്രചരണങ്ങളും കുത്തിത്തിരിപ്പുകളും നടത്തുന്നുവെന്നും അത് തുറന്നു കാണിക്കുവാനുള്ള ബോധവത്കരണവും പ്രവര്‍ത്തനവും ഏകോപിക്കുവാനാണ് സി.പി.എം. പോളിറ്റ് ബ്യൂറോയുടെ തീരുമാനം.

Newsdesk

Recent Posts

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

53 mins ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

6 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

7 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

23 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

1 day ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

1 day ago