‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിലെ’ ഐശ്വര്യ റായിയുടെ ഡയലോഗുമായി എത്തിയ വെള്ളാരംകണ്ണുള്ള സുന്ദരി. കണ്ടാൽ ഐശ്വര്യ റായിയെ പോലുണ്ട് എന്നല്ല ചിലപ്പോൾ ഐശ്വര്യ റായ് തന്നെയാണോ എന്നും സംശയം തോന്നും. ഈ സുന്ദരികുട്ടിയുടെ വീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.
ചുണ്ടനക്കവും ഭാവ ചലനങ്ങളും തെറ്റാതെ ഡയലോഗ് അവതരിപ്പിക്കുമ്പോൾ കണ്ടിരിക്കുന്നവർ പോലും ഒരു നിമിഷം സാക്ഷാൽ ഐശ്വര്യ റായ് തന്നെയല്ലേ ഇതെന്ന് ചിന്തിച്ചു പോവും. വീഡിയോ കണ്ട ഐശ്വര്യ റായ് ഫാൻസ് ഈ വീഡിയോ ഒട്ടേറെ സ്ഥലത്ത് ഷെയർ ചെയ്തിട്ടുണ്ട്.
അന്വേഷിച്ച് വന്നാൽ ആളെ തപ്പി മറ്റെങ്ങും പോവേണ്ടതില്ല എന്ന് മനസ്സിലാകും. നമ്മുടെ സ്വന്തം ഇടുക്കിക്കാരിയാണിത്. ടിക്ടോക് അക്കൗണ്ടിൽ ‘ഇടുക്കിക്കാരി’ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് അമ്മൂസ് അമൃത എന്ന് പേരിട്ട ഈ പ്രൊഫൈലിന്റെ ഉടമ.
ഐശ്വര്യ റായിയെ മാത്രമല്ല, തൃഷ ഉൾപ്പെടുന്ന മറ്റു താരങ്ങളെയും അമ്മൂസ് അമൃത അനുകരിക്കുന്നുണ്ട്. വൈറൽ വീഡിയോ കണ്ടു നോക്കൂ. അമ്മൂസ് അമൃത എന്ന ഇൻസ്റ്റാഗ്രാം പേജിലെ വീഡിയോയാണിത്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…