Categories: India

കോവിഡിനെ നേരിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ പരാജയമാണെന്ന് അരുന്ധതി റോയ്

ന്യൂഡൽഹി: കോവിഡിനെ നേരിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ പരാജയമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ എന്നിവരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് അരുന്ധതി റോയ് കേന്ദ്ര സർക്കാരിനെതിരെ രംഗത്തുവന്നത്. ലോക്ഡൗണിനു പിന്നാലെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് അരുന്ധതിയുടെ വിമർശനം.

രാജ്യത്തിന്റെ സാമ്പത്തിക രംഗം പൂർണമായും തകരുകയും വൈറസ് വ്യാപനം വർധിക്കുകയുമാണ് ചെയ്തത്. അതിഥി തൊഴിലാളികൾ നഗരങ്ങളി‍ൽ കുടുങ്ങിപ്പോയി, അവർ ഒന്നുമില്ലാതെ വീടുകളിലേക്കു മടങ്ങേണ്ടി വന്നു. ലോക്ഡൗൺ എടുത്തുമാറ്റിയതിനു ശേഷം ഇന്ത്യയിലേതു പോലെ മറ്റൊരിടത്തും കോവിഡ് ഗ്രാഫ് ഇങ്ങനെ കുത്തനെ ഉയർന്നിട്ടില്ലെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി.കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ തന്നെ വിമാനത്താവളങ്ങളിൽ അടച്ചിടേണ്ടിയിരുന്നു. എന്നാൽ വിമാനത്താവളങ്ങൾ എല്ലാം തുറന്നു പ്രവർത്തിച്ചു. നമസ്‌തേ ട്രംപ് പരിപാടിക്കായി ആയിരങ്ങളാണ് യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയതെന്നും അരുന്ധതി കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിനു ശേഷവും ഇവിടെ ഒന്നും മാറിയില്ല. ജനങ്ങൾക്ക് ആവശ്യമായ സമയം നൽകാതെ നടപ്പിലാക്കിയ ലോക്ഡൗണ്‍ ലോകത്തിലെ ഏറ്റവും ശിക്ഷാർഹമായ ലോക്ഡൗണുകളിൽ ഒന്നാണെന്നും അവർ പറഞ്ഞു. കോവിഡ് പടരുമ്പോഴും സിഎഎ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാനായിരുന്നു കേന്ദ്രസർക്കാർ ശ്രദ്ധിച്ചതെന്നും അവർ കുറ്റപ്പെടുത്തി. ഇതിനിടെ, ലോക്ഡൗണില്‍ നിന്ന് പുറത്തുകടക്കാനുള്ള ആദ്യഘട്ട ഇളവുകള്‍ തിങ്കളാഴ്ച പ്രാബല്യത്തിലാകാനിരിക്കെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ രോഗികളായത് 9,971 പേര്‍. ഇന്ത്യ സ്പെയിനിനെ മറികടന്ന് ലോകരാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

Newsdesk

Recent Posts

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

14 hours ago

അയർലണ്ടിൽ ഇൻഹറിറ്റൻസ് ടാക്സ് പരിധി ഉയർത്തി: മക്കൾക്ക് നികുതിയില്ലാതെ ലഭിക്കാവുന്ന തുക €4.2 ലക്ഷമായി

അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…

14 hours ago

Kerala Badminton Club Launches ‘The Third Half’ Initiative to Promote Mental Health and Prevent Suicide

DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…

14 hours ago

കൊളംബസ് ഡേ സ്പെഷ്യൽ; വഴി തെറ്റിപ്പോയ ഒരു ‘ദേശാടനക്കിളിയുടെ’ കണ്ടുപിടുത്തം!

നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം.  ​പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു…

17 hours ago

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: ഇന്ത്യൻ പൗരൻ മരിച്ചു

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു.…

20 hours ago

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

2 days ago