സ്‌പെയിന്‍: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പ്രതിഷേധം തീര്‍ക്കാന്‍ ജീവനക്കാരന്‍ ജെ.സി.ബിയുമായി വന്ന് ബെന്‍സ് കാറുകളുടെ ഷോറൂമിലെ നിരവധി കാറുകള്‍ തകര്‍ന്നു. തുടര്‍ന്ന് 44 കോടിയുടെ നഷ്ടമാണ് ജീവനക്കാരന്‍ മൂലം കമ്പനിക്ക് വഹിക്കേണ്ടി വന്നത്. സ്‌പെയിനിലെ ക്യാപിറ്റല്‍ വിക്ടോറിയയിലെ മെസ്‌സിഡസ് ബെന്‍സ് കമ്പനിയുടെ പ്ലാന്റില്‍ ഈ ഡിസംബര്‍ 31 നാണ് സംഭവം നടന്നത്.
ജീവനക്കാരന്‍ തന്നെ പിരിച്ചു വിട്ടതില്‍ അതീവ ദുഃഖിതനായിരുന്നുവെന്നും മാനസികമായി വിഷമത്തിലും ആയിരുന്നു. തുടര്‍ന്ന് അയാള്‍ മോഷ്ടിച്ച ജെ.സി.ബി ഓടിച്ചുകൊണ്ട് ബെന്‍സിന്റെ പ്ലാന്റില്‍ കയറി തയ്യാറാക്കി വച്ച 50 ഓളം കാറുകള്‍ നശിപ്പിച്ചു കളഞ്ഞു. ഇതില്‍ ബെന്‍സിന്റെ ഏറ്റവും വിലകൂടിയ മോഡലായ വി-ക്ലാസം ഉള്‍പ്പെടുമെന്ന് കമ്പനി ഭാരവാഹികള്‍ വെളിപ്പെടുത്തി.
ജോലി സംബന്ധമായി ഇയാള്‍ കമ്പനിയുമായി തര്‍ക്കത്തിലായിരുന്നു. ഈ വ്യക്തി 2016-17 കാലഘട്ടത്തിലാണ് പ്ലാന്റില്‍ ജോലി ചെയ്തിരുന്നത്. കമ്പനിയുടെ ഗാരേജിന്റെ വാതില്‍ തകര്‍ത്താണ് ജെ.സി.ബിയുമായി അയാള്‍ അകത്തേക്ക് കയറിയതെന്ന് പോലീസ് പറഞ്ഞു. മറ്റൊന്നും ചെയ്യാന്‍ സാധിക്കുന്നതിന് മുന്‍പ് അയാള്‍ തയ്യാറായ കാറുകളുടെ ഉള്ളിലേക്ക് ഇടിച്ചു കയറി കാറുകളെല്ലാം നശിപ്പിക്കുകയായിരുന്നു. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. ജീവനക്കാരന്റെ പേരുവിവരം എര്‍സെയിന്റാസാ പോലീസ് പുറത്തു വിട്ടിട്ടില്ല.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…