എല്ലൂരു: ആന്ധ്ര പ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നിരുന്നു. നിരവധി പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. രോഗം പടരുന്നത് ഇന്നും കൂടിവരികയാണ്. ഞായറഴ്ച രോഗം ബാധിതനായ ഒരാള്‍ മരിച്ചു.
നിലവില്‍ ഇതുവരെ 292 പേര്‍ക്ക് ഇത് ബാധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ 140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. കൂടുതല്‍ ആശങ്കവേണ്ടെന്നും ബാക്കിയുള്ളവരുടെ നില തൃപ്തികരമാണെന്നും ഏറെ താമസിയാതെ അവര്‍ക്കും ആശുപത്രി വിടാനാവുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ രോഗം ബാധിക്കുന്നവര്‍ കൂടി വരുന്നെന്നും അവര്‍ പറഞ്ഞു.
ഇനിയും വ്യക്തമായി രോഗ കാരണം കണ്ടെത്താനായിട്ടില്ല. ചില രോഗികള്‍ അപസ്മാരം, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണമായി കാണിക്കുന്നത്. ഇതേ ലക്ഷണത്തോടെ വിജയവാഡ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കാരനാണ് ഞായറാഴ്ച മരണമടഞ്ഞത്. രോഗലക്ഷണം കാണിക്കുന്നവര്‍ വേഗത്തില്‍ രോഗമുക്തി ലഭിക്കുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധിയായി തോന്നിയിട്ടില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ജലമലിനീകരണം ആയിരിക്കാം രോഗത്തിന് കാരണമെന്ന് ഒരു സാധ്യതയുള്ളതായി ഉപമുഖ്യമന്ത്രി എ.കെ.കെ.ശ്രീനിവാസ് സംശയം പ്രകടിപ്പിച്ചു. നിലവില്‍ ആശുപത്രി സന്ദര്‍ശനം നടത്തിയ ഉപമുഖ്യമന്ത്രി സ്ഥിതി നിയന്ത്രണത്തിലാണെന്നും പേടിക്കേണ്ട വസ്തുതയില്ലെന്നും ചൂണ്ടിക്കാണിച്ചു.
എന്നാല്‍ രോഗികളെ പരിചരിക്കുന്നതിനായി എയിംസില്‍ നിന്നുള്ള പ്രത്യേക അഞ്ചംഗ സംഘം ഡോക്ടര്‍മാര്‍ എല്ലൂരുവലെത്തുമെന്ന് ബി.ജെ.പി എം.പി. ജിവില്‍ നരസിംഹ റാവു ചീപ് സെക്രട്ടറി നിലം സാവ്‌ഹ്നേയെ അറിയിച്ചിട്ടുണ്ട്. വിഷാംശം കലര്‍ന്ന എന്തോ ജൈവ വസ്തു വെള്ളത്തിലൂടെ പടര്‍ന്നതാവാനാണ് സാധ്യതയെന്ന വിദഗ്ദരുമായി ചര്‍ച്ച നടത്തിയ ശേഷം എം.പി പ്രതികരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…