ചെന്നൈ: തമിഴ് സിനിമാ ലോകത്ത് അഡല്‍ട്ട് കോമഡി ഹൊറര്‍ ചിത്രമായ ഇരണ്ടാം കുത്ത് സിനിമയു െപോസ്റ്ററിനെ ഭാരതിരാജ ശക്തമായി പ്രതികരിച്ചു. ചിത്രത്തിന്റെ പോസ്റ്റര്‍ തമിഴ് സംസ്‌കാരത്തിന് കളങ്കമാണെന്നും അറപ്പുളവാക്കുന്നതാണെന്നും തമിഴ് സിനിമയില്‍ ഇത്തരം വൃത്തികേടുകള്‍ അനുവദിക്കുവാന്‍ പാടില്ലെന്നും ഇക്കാര്യത്തെ താന്‍ അപലപിക്കുന്നുവെന്നും തമിഴ്‌നാട് സര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും ഇതെപ്പറ്റി കൂടുതല്‍ പരിഗണിക്കണമെന്നും എന്നും കഴിക്കുന്ന പഴത്തെപ്പോലും വെറുപ്പുളവാക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ തമിഴ് സിനിമകളുടെ നിലവാരത്തകര്‍ച്ചയെ കാണക്കുന്നുവെന്നും ഇത് ഉണ്ടാക്കിയവരുടെ വീട്ടിലും സ്ത്രീകളും പെങ്ങള്‍മാരും ഇല്ലേ, ഇതില്‍ താന്‍ അപലപിക്കുന്നു.” എന്നാണ് ഭാരതിരാജ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
https://twitter.com/offBharathiraja/status/1314066766398541829/photo/1
സോഷ്യല്‍ മീഡിയ ഇത് ഏറ്റടുത്തതോടെ കൂടുതല്‍ വിവാദങ്ങളിലേക്ക് നയിച്ചു. കുറെപേര്‍ ഇതിനെതിരെ ആരോപണങ്ങളുമായി എത്തി. ഉടനെ തന്നെ ഇരണ്ടാം കുത്തിന്റെ സംവിധായകന്‍ സന്തോഷ്.പി.ജയകുമാറും ഇതിനെതിരെ രംഗത്തെത്തി. അദ്ദേഹം ഭാരതിരാജയുടെ സംവിധാനത്തില്‍ 1981 ല്‍ പുറത്തിറങ്ങിയ കമലഹാസന്‍ ചിത്രമായ ടിക് ടിക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ആഞ്ഞടിച്ചത്. ചിത്രത്തിലെ അല്‍പവസ്ത്രധാരികളായ രണ്ടുമൂന്നു സ്ത്രീകളുടെ കൂടെ കമലഹാസന്‍ ഇരിക്കുന്ന ചിത്രമായിരുന്നു അത്. ” കമലഹാസനോുള്ള എല്ലാ റെസ്പക്ടോയെും ബഹുമാനത്തോടെയും പറയട്ടെ, 1981 ല്‍ പുറത്തിറങ്ങിയ ടിക് ടിക് എന്ന സിനിമയുടെ പോസ്റ്ററാണിത്. ഈ ചിത്രം കാണുമ്പോള്‍ താങ്കള്‍ക്ക് അന്ന് നാണം തോന്നിയില്ലേ” എന്നാണ് ട്വീറ്ററിലൂടെ സന്തോഷ് പി.ജയകുമാര്‍ ആഞ്ഞടിച്ചത്.
https://twitter.com/santhoshpj21/status/1314068431537233920/photo/1
തുടര്‍ന്ന് സന്തോഷ് – ഭാരതിരാജ പോര് മുറുകി. ഇത് ഭാരതിരാജയെ വല്ലാതെ പ്രകോപിപ്പിച്ചു എന്നുവേണം പറയാന്‍. തന്നെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനാണ് സംവിധായകന്‍ ശ്രമിച്ചതെന്ന് ആരോപിച്ച് ഭാരതിരാജ സന്തോഷിനെതിരെ വക്കീല്‍ നോട്ടീസ് പുറപ്പെടുവിച്ചു എന്നാണറിയുന്നത്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…