Buzz News

കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കെജ്‌രിവാള്‍ കീറി : ബി.ജെ.പി പോലീസില്‍ പരാതി നല്‍കി

ന്യൂഡല്‍ഹി: നിയമസഭയില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ കീറിയെറിഞ്ഞ സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതെ തുടര്‍ന്ന് കെജ്‌രിവാളിനെതിരെ ബി.ജെ.പിയുടെ ഡല്‍ഹി ഘടകം പോലീസില്‍ പരാതി നല്‍കി. ഇത് തികച്ചും രാജ്യനിന്ദയായി എന്നാണ് ബി.ജെ.പിയുടെ പരാതി. ഒരു മുഖ്യമന്ത്രിയായിരിക്കേ കെജ്‌രിവാള്‍ ഇതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ബി.ജെ.പി ആരോപിച്ചു. കെജ്‌രിവാളിനെതിരെ ബി.ജെ.പി ഐ.ടി.സെല്‍ മേധാവി അഭാഷേക് ദുബൈയാണ് പരാതി നല്‍കിയത്.

പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്. ഡല്‍ഹി മുഖ്യമന്ത്രിയായ കെജ്‌രിവാള്‍ നിയമസഭയില്‍ കാര്‍ഷിക ബില്ലിന്റെ പകര്‍പ്പ് എല്ലാവരും കാണ്‍കെ കീറിയെറിഞ്ഞ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷക സമരം ആളിക്കത്തിക്കുന്നതിനും അത് രൂക്ഷമാവാനും കെജ്‌രിവാള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ബി.ജെ.പി പ്രഖ്യാപിച്ചു.

ഈ സംഭവത്തില്‍ ശക്തമായി അന്വേഷണം നടത്തി ഇടപെടണമെന്ന് പോലീസിനോട് ദുബൈ ആവശ്യപ്പെട്ടു. കെജ്‌രിവാളിനെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കണമെന്നും ദുബൈ ആവശ്യപ്പെട്ടു. അതേസമയം കര്‍ഷക സമരം രൂക്ഷമായി രാജ്യന്തര പ്രശ്‌നത്തിലേക്ക് വഴിവെച്ചാല്‍ അതിനുള്ള ഉത്തരവാദി കെജ്‌രിവാള്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

Newsdesk

Recent Posts

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷം; ഇന്ത്യൻ നാവികർ നേരിടുന്ന ഭീഷണി ഉൾപ്പടെ വിലയിരുത്തി കേന്ദ്രം

ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…

5 hours ago

പുതിയ യൂറോ നോട്ടുകൾക്ക് രൂപം നൽകാൻ ജനാഭിപ്രായം തേടി ECB; സെപ്റ്റംബർ 21 വരെ ഓൺലൈൻ സർവേ

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പുതിയ യൂറോ ബാങ്ക്‌നോട്ടുകളുടെ അടുത്ത പരമ്പരയ്ക്കായി തയ്യാറാക്കിയ പത്ത് അന്തിമ ഡിസൈൻ നിർദേശങ്ങൾ പുറത്തുവിട്ടു.…

6 hours ago

ബയോമെട്രിക് സുരക്ഷയും ഡാർക്ക് മോഡും; ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ആപ്പ് വരുന്നു

ബാങ്ക് ഓഫ് അയർലൻഡ് ഉപഭോക്താക്കൾക്കായി പുതിയ മൊബൈൽ ബാങ്കിംഗ് ആപ്പ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അവതരിപ്പിക്കും. ആദ്യം ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ്…

8 hours ago

2030-ഓടെ 13,272 പുതിയ വീടുകൾ നിർമ്മിക്കുമെന്ന് LDA

2030-ഓടെ 13,000-ത്തിലധികം പുതിയ വീടുകൾ നിർമ്മിക്കുമെന്ന് അയർലണ്ടിന്റെ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (LDA) അറിയിച്ചു. ഇതിനകം 3,215 വീടുകൾ പൂർത്തിയാക്കിയ…

10 hours ago

‘ഭൗമ’ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…

15 hours ago

രണ്ട് വമ്പൻ  ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്

രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…

1 day ago