കോഴിക്കോട്: ഇത്തവണ നടന്ന തദ്ദേശീയ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ മുന്നേറ്റം നടത്തിയതായി എല്ലാവരും പറഞ്ഞു. എന്നാല്‍ വാസ്തവത്തില്‍ കനത്ത മുന്നേറ്റം നടത്തിയത് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. മുഴുവന്‍ കേരളത്തിലെ വോട്ടുചെയ്യപ്പെട്ടതും റിസള്‍ട്ടും പരിശോധിച്ചാല്‍ മിക്കയിടങ്ങളിലും ബി.ജെ.പി രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയായിരിക്കും. കൂടാതെ ലഭിച്ച വോട്ടുകളുടെ ശരാശരി നോക്കുകയാണെങ്കില്‍ സംസ്ഥാനത്ത് 35.75 ലക്ഷത്തിലധികം വോട്ടുകള്‍ നേടാനായെന്നും സുരേന്ദ്രന്‍ കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അഭിമാനത്തോടെ അവകാശപ്പെട്ടു.
പാലക്കാട്, പന്തളം എന്നിവടങ്ങളിലെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയവും വര്‍ക്കലയിലും കൊടുങ്ങല്ലൂരിലും ഒരു സീറ്റിന് ഭരണം നഷ്ടപ്പെട്ടതും ബി.ജെ.പിയുടെ കേരളത്തിലെ വളര്‍ച്ചയുടെ മുന്നേറ്റമായി പരിഗണിക്കാവുന്നതാണ്. മലപ്പുറം ജില്ലയൊഴികെ കേരളത്തിലെ എല്ലാ നഗരഭകളിലും ബി.ജെ.പിക്ക് പ്രതിനിധകളുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 300 ലധികം പഞ്ചായത്തുകളില്‍ ആധിപത്യം സ്ഥാപിക്കാനായതും ബി.ജെ.പിയുടെ വലിയ നേട്ടമായി കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
ബി.ജെ.പിയെ തര്‍ക്കാന്‍ എല്‍.ഡി,എഫുമായി ഒത്തു ചേര്‍ന്ന് ചുക്കാന്‍ പിടിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തത് യു.ഡി.എഫാണ്. എന്നാല്‍ ഫലത്തില്‍ അത് അവര്‍ക്ക് തന്നെ ദോഷം ചെയ്യുകയും ഇതിനിടയില്‍ കളിച്ച എല്‍.ഡി.എഫ് വന്‍ നേട്ടമുണ്ടാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. യാദവകുലം മുടിയുമെന്നതുപോലെ ബി.ജെ.പി തകരുമെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശം അക്ഷരാര്‍ത്ഥത്തില്‍ ഏറ്റത് യു.ഡി.എഫിന് തന്നെയാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…