Buzz News

ഉത്തര്‍പ്രദേശില്‍ ബസ്-എസ്.യു.വിയുമായി കൂട്ടിയിടിച്ചു : ഏഴുമരണം

പിലിഭ്ഹിറ്റ്: ഉത്തര്‍പ്രദേശിലെ പിലിഭ്ഹിറ്റില്‍ ബസ് എസ്.യു.വി.യുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. യാത്ര ചെയ്തിരുന്ന 30 ഓളം പേര്‍ക്ക് പരിക്കേറ്റു. പുരണ്‍പുരില്‍ നിന്നും ലക്‌നൗവിലേക്ക് വരികയായിരുന്ന ബസാണ് എസ്.യു.വിയുമായി കൂട്ടിയിടിച്ചത് എന്ന് പിലിഭ്ഹിറ്റ് പോലീസ് സൂപ്രണ്ട് ജയ്പ്രകാശ് വ്യക്തമാക്കി.

ശക്തമായ ഇടിയ്ക്ക് ശേഷം ബസ് റോഡിലൂടെ ഏതാണ്ട് ഇരുപത് മീറ്ററോളം തകിടം മറിഞ്ഞ് ഉരുണ്ടു. ബസ്സില്‍ ഉദ്ദേശ്യം 50 യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകട സ്ഥലത്തു തന്നെവച്ച് ഏഴുപേര്‍ മരണമടഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. 30 പേര്‍ക്ക് കാര്യമായ പരിക്കുകള്‍ ഉണ്ട്. ചിലരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ബസ് യാത്രക്കാരില്‍ ചിലരുടെ മൊഴിപ്രകാരം ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പറഞ്ഞു. അത്യാവശ്യം വേഗതയില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന ബസ് എതിരെ വന്ന എസ്.യു.വിയെ ശ്രദ്ധിച്ചില്ലെന്നും ഇടിച്ചു കഴിഞ്ഞപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ ഇതറിഞ്ഞത് എന്നും പറയപ്പെടുന്നു. ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകത്തില്‍പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചു. അതീവ ദുഖകരം എന്നാണ് അദ്ദേഹം തന്റെ വിഷമം പ്രകടിപ്പിച്ചത്. പരിക്കേറ്റവര്‍ക്കുള്ള മെഡിക്കല്‍ പരിശോധയ്ക്കും മറ്റു കര്യങ്ങള്‍ക്കും വേണ്ട നടപടികള്‍ കൈക്കൊള്ളുവാനുള്ള ശ്രമം നടത്തണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. മരണപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം വീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

5 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

5 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

5 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

13 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago