കൊച്ചി: ചെമ്പന്‍ വിനോദിന്റെയും ആഷിക് അബു, റിമ കല്ലിങ്ങല്‍ എന്നിവരുടെ കൂട്ടായ സംരംഭത്തില്‍ ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ഭീമന്റെ വഴി. പേരുകൊണ്ടുപോലും വളരെ വിചിത്രമായ ഈ സിനിമ വളരെ വ്യത്യസ്തതയോടെ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ചിത്രത്തില്‍ ചെമ്പന്‍ വിനോദിനൊപ്പം നായകപ്രാധാന്യത്തോടെ ബോബന്‍ കുഞ്ചാക്കോയും എത്തുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ചെമ്പന്‍ വിനോദിന്റെ നിര്‍മ്മാണ കമ്പനിയായ ചെമ്പശേരി മോഷന്‍ പിക്‌ചേഴ്‌സും ആഷിക് അബുവിന്റെയും റിമാ കല്ലിങ്ങലിന്റെയും നിര്‍മ്മാണ കമ്പനിയായ ഒ.പി.എം. സിനിമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദ് അങ്കമാലി ഡയറീസിന് ശേഷം തിരക്കഥ എഴുതുന്ന ചിത്രമാണിത് എന്നതും വലിയ പ്രത്യേകതയാണ്. കുഞ്ചാക്കോ ബോബനെ കൂടാതെ ചിന്നു ചാന്ദ്‌നി നായികയാവുന്നു. അഷ്‌റഫ് ഹംസയാണ് ചിത്രത്തിന്റെ സംവിധായകന്‍. ജല്ലിക്കെട്ടിന്റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയന്റെ സംഗീതത്തിന് മുഹ്‌സിന്‍ പരാരി വരികള്‍ എഴുതുന്നു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…