മൈസൂർ : ഇപ്പോൾ വിവാഹ പ്രീ വെഡിങ് ഫോട്ടോഷൂട്ടും വീഡിയോയും ട്രെൻഡ് ആയി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രീ വെഡിങ് ഷൂട്ടിനായി എന്ത് സാഹസവും വധുവരന്മാർ ചെയ്യാറുണ്ട്. പലരും സാമൂഹിക ചുറ്റുപാടുകളെ പോലും അവഗണിച്ച് പ്രീ വെഡിങ് വീഡിയോ ഫോട്ടോഷൂട്ട് നടത്തുന്നത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മൈസൂരിൽ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടയിൽ വധുവരന്മാർ നദിയിൽ വീണ് ദാരുണമായി മരണപ്പെട്ടു.
മൈസൂരു ക്യാത്മനഹള്ളി സ്വദേശികളായ ചന്ദ്രു(28)വും ശശികല(20) എന്നിവരാണ് പ്രീ വെഡ്ഡിംഗ് ഷൂട്ടിനിടെ ദാരുണമാം വിധം മരണപ്പെട്ടത്. ഇത് വീഡിയോഗ്രാഫി ഫോട്ടോഗ്രാഫി തൊഴിലാളികളുടെ ഇടയിൽ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടിന് ഭാഗമായി ഇരുവരും കുട്ട വള്ളത്തിൽ കയറി ഇരുന്നുകൊണ്ട് തുഴയുകയും വെള്ളത്തിലൂടെ നീങ്ങുകയും ചെയ്യുന്ന ഫോട്ടോഗ്രാഫ് എടുക്കാനുള്ള ശ്രമത്തിനിടയിൽ വള്ളം നിയന്ത്രണംവിട്ട് മറിഞ്ഞു വീഴുകയായിരുന്നു. ഫോട്ടോഗ്രാഫർ മറ്റുള്ളവർക്കോ രക്ഷിക്കുവാൻ ആവുന്നതിനു മുൻപേ ഇരുവരും വെള്ളത്തിൽ മുങ്ങിത്താണു . മണിക്കൂർ നേരത്തെ ശക്തമായ തിരച്ചിലിനുശേഷം ആണ് ഇരുവരുടെയും മൃതശരീരങ്ങൾ കണ്ടെത്താനായത്.
നീണ്ട അഞ്ചുവർഷത്തെ കടുത്ത പ്രണയത്തിലായിരുന്നു ചന്ദ്രുവും ശശികലയും. തുടർന്ന് ബന്ധുക്കളുടെ യുടെ സമ്മതത്തോടുകൂടി കഴിഞ്ഞ നവംബർ 22 ാം തീയതി അവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞു. തുടർന്നാണ് വിവാഹത്തിന് മുൻപ് ബന്ധുക്കൾക്കൊപ്പം മുഡുക്കുത്തോരെ മലികാർജുന സ്വാമി ക്ഷേത്രം സന്ദർശിക്കാൻ തീരുമാനിച്ചത്. വിവാഹ സന്ദർശനത്തിനുശേഷം ഫോട്ടോ ഷൂട്ടിനായി രണ്ടുപേരും ഫോട്ടോഗ്രാഫറും ഒരു ബന്ധവും രണ്ടു വള്ളങ്ങളിലായി നദിയിലേക്കു മറുകരയിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് ശശികലയുടെ നിയന്ത്രണംവിട്ട് വള്ളം മറിയുന്നത്. ശശികലയെ രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റുള്ളവരുടെ വള്ളവും മറിഞ്ഞു. ബന്ധുവിനെ കൂടെ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിച്ചുവെങ്കിലും ചന്ദ്രുവിനെയും ശശികലെയയും രക്ഷിക്കാനായില്ല.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…