Buzz News

10 നും 12 നും കൂടുതൽ ക്ലാസുകൾ : ഫസ്റ്റ് ബെൽ തിങ്കളാഴ്ചമുതൽ നവീകരിക്കുന്നു

തിരുവനന്തപുരം:– പൊതുപരീക്ഷ നടക്കുന്ന 10‚ 12 ക്ലാസുകൾക്ക് കൂടുതൽ ക്ലാസുകൾ നൽകി ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ഡിസംബർ 7 മുതൽ തിങ്കളാഴ് പുനക്രമീകരണം ചെയ്യുന്നു. പ്ലസ് ടു കുട്ടികൾക്ക് ഒരു ദിവസം 7 ക്ലാസ് വീതവും പത്താം തരത്തിലെ വിദ്യാർഥികൾക്ക്‌ 5 ക്ലാസും വീതവുമാണ് പുതിയ ടൈം ടേബിൾ അനുസരിച്ച് ക്രമീകരിക്കുകന്നത്.

നിലവിൽ പ്ലസ്ടുവിന് 3 ക്ലാസുകൾ ആണുള്ളത്. അതിനുപുറമേ വൈകുന്നേരം നാലു മുതൽ ആറു വരെ നാല് ക്ലാസ്സുകൾ കൂടി അധികമായി സംരക്ഷണം ചെയ്യും. സംരക്ഷണം ചെയ്യുന്ന ക്ലാസുകൾ പല പല ഗ്രൂപ്പുകൾ ആയതുകൊണ്ട് ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസുകൾ കൂടുതൽ കാണേണ്ടത് ഉണ്ടാവില്ല. പ്ലസ് വണ്ണിന് അധിക മാറ്റങ്ങൾ ഒന്നുമില്ല ഇപ്പോൾ നടക്കുന്നത് പോലെ രാവിലെ 11 മുതൽ 12 വരെ ക്ലാസുകൾ മാത്രമായി തുടരും.

പത്താംക്ലാസുകാർക്ക്‌ രാവിലെ ഒമ്പതര മുതൽ 11 വരെയുള്ള മൂന്ന് ക്ലാസ്സുകൾക്ക് പുറമേ വൈകുന്നേരം മൂന്നു മുതൽ നാലു വരെ രണ്ട് ക്ലാസ്സുകൾ കൂടി അധികമായി സംപ്രേഷണം ചെയ്യും. ബാക്കിയുള്ള ക്ലാസുകൾ ടൈംടേബിൾ അനുസരിച്ച് പുതിയ ക്രമത്തിൽ ആയിരിക്കും. ജനുവരി മാസത്തോടെ 10 നും 12 നും പ്രത്യേക റിവിഷൻ ക്ലാസുകൾ ഉൾപ്പെടെ സംപ്രേഷണം നടത്തി ക്ലാസുകൾ പൂർത്തിയാക്കും.നിലവിലുള്ള സംപ്രേഷണ സമയവും ക്രമേണ വർദ്ധിപ്പിക്കും. സമാനമായ ക്രമീകരണം പ്രത്യേകമായി സംപ്രേഷണം ചെയ്യുന്ന തമിഴ്, കന്നഡ മീഡിയം ക്ലാസുകൾക്കും ഏർപ്പെടുത്തിയതായി കൈറ്റ് സി. ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

18 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 days ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 days ago