ഡല്‍ഹി: ഇന്ത്യയിലെ സൂപ്പര്‍ഡ്യൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ഷാറൂഖ് ഖാന്‍. ഖാന്‍ നടന്മാരില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആരാധകന്മാര്‍ ഉള്ള ഒരാള്‍ എന്നു വേണമെങ്കില്‍ നമുക്ക് വിശേഷിപ്പിക്കാം. ആരാധകര്‍ കൂടുമ്പോള്‍ മിക്കപ്പോഴും പല സെലിബ്രിറ്റികള്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടുന്നതുപോലെ ഷാറൂഖിനും ഇത്തരത്തില്‍ ബുദ്ധമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്ന് ഒരു നഗ്നസത്യം മാത്രം. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ എല്ലാം മാറ്റിവെച്ച് ഷാറൂഖാന്റെ ധര്‍മ്മ പത്‌നിയും പ്രൊഡ്യൂസറും കൂടിയായ ഗൗരിഖാന്‍ പൊതുജനങ്ങള്‍ക്കായി ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ്.
അയർലൻഡിലെ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റും ടൂര്‍പാക്കേജുകളും ചെയ്യുന്ന Airbnb.ie യുമായി സഹകരിച്ചാണ് ഗൗരിഖാന്‍ തങ്ങളുടെ ആരാധകര്‍ക്കായി ഇത്തരം ഒരു അവസരം ഒരുക്കുന്നത്. തെക്കന്‍ ഡല്‍ഹിയിലെ പഞ്ചശീല്‍ പാര്‍ക്കിന് അടുത്തുള്ള ഷാറൂഖാന്റെ വസതിയിലേക്കാണ് ആരാധകരെ ഗൗരി സ്വാഗതം ചെയ്യുന്നത്. ആര്‍ക്കു വേണമെങ്കിലും ഈ വീട് സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും അവര്‍ Airbub യുടെ വെബ്‌സൈറ്റില്‍ ചെന്ന് തങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചാല്‍ അവര്‍ അപേക്ഷിച്ചവരില്‍ നിന്നും യോഗ്യരായവരെ തിരഞ്ഞെടുത്താണ് വീട് സന്ദര്‍ശനത്തിന് അവസരം നല്‍കുന്നത്. നവംബര്‍ 30 ന് അധര്‍രാത്രി 11.59 ം വരെയുള്ള സമയത്തിനുള്ളില്‍ അപക്ഷേിക്കുന്നവര്‍ക്ക് മാത്രമാണ് ഈ അവസരം.
https://www.airbnb.ie/d/homewithopenarms
ഡല്‍ഹിയിലെ ഷാറൂഖാന്റെ ഈ വീടിന് വലിയ പ്രത്യേകതകള്‍ ഉണ്ട്. ഇത് പൂര്‍ണ്ണമായും ഗൗരിഖാന്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്തതാണ്. അതുകൊണ്ടു തന്നെ ഏറെ പ്രത്യേകതകള്‍ ഈ വിടിനുണ്ട്. അതില്‍ ഷാറൂഖാന്റെ ഫാമിലി ഫോട്ടോകള്‍, ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍, അത്യപൂര്‍വ്വമായ ഷാറൂഖാന്റെയും ഗൗരിയുടെയും പ്രത്യേക കളക്ഷനുകള്‍ എന്നിവയെല്ലാം ചേര്‍ന്നുള്ള അതി ഗംഭീരമായ വീടാണ് ഡല്‍ഹിയിലെത്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…