തിരുവനന്തപുരം: ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം. ഇന്ത്യയിലെ കേരളത്തില്‍ മാത്രം അത്യപൂര്‍വ്വമായ ഈ സംവിധാനം വരുന്നതോടെ സമ്പൂര്‍ണ്ണ സാക്ഷരതപോലെ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് ലഭ്യമാവുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറും കേരളം. ഇത് ലോകത്തു തന്നെ ചരിത്രമായേക്കാവുന്ന നീക്കമാണെന്ന് കേരള സര്‍ക്കാര്‍ ആണയിട്ട് പറയുന്നു. ഇതിനു വേണ്ടുന്ന എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞുവെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
ഡിസംബര്‍മാസത്തോടെ കെ.ഫോണ്‍ പദ്ധതി പൂര്‍ണ്ണമായും പ്രാബല്യത്തിലാവുന്നതോടെ കേരളത്തില്‍ ഇന്റര്‍നെറ്റില്ലാത്ത ഒരു വിടുപോലും ഉണ്ടാവില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതോടെ ലോകം തന്നെ അമ്പരിപ്പിക്കുന്ന ഡിജിറ്റല്‍ വിപ്ലവമാണ് കേരളത്തില്‍ ഡിസംബറില്‍ നടക്കാന്‍ പോവുന്നത്. 52,000 കിലോമീറ്റര്‍ നീളമുള്ള അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് സംവിധാനം ബി.എസ്.എന്‍.എല്‍ എല്ലായിടത്തും ഇതിനകം വ്യാപിപ്പിച്ചു കഴിഞ്ഞു.
കേരളത്തിലെ 20 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും എന്നാല്‍ മറ്റുള്ള സാധരണക്കാര്‍ക്ക് സബ്‌സിഡി നിരക്കിലും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സമ്പൂര്‍ണ്ണമായ കണക്ഷന്‍ ലഭ്യമാവും. ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിക്കുന്ന ലോകത്തു തന്നെ ആദ്യത്തെ സ്ഥലമായിരിക്കും കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. എല്ലാവരിലും ഡിജിറ്റല്‍ യുഗം എത്തിക്കുന്നതിലാണ് കെ.ഫോണ്‍ എന്ന സംരംഭം കേരള സര്‍ക്കാര്‍ പ്രാബല്ല്യത്തില്‍ വരുത്തിയതെന്നും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനോ, കേന്ദ്രത്തിനൊ സാധ്യമാവാത്തതാണ് തങ്ങള്‍ നടപ്പിലാക്കുന്നത് എന്നും പിണയറായി വിജയന്‍ അവകാപ്പെട്ടു.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…