Buzz News

ഡല്‍ഹിയിലെ ഷാറൂഖാന്റെ വസതി സന്ദര്‍ശനത്തിന് ഗൗരിഖാന്‍ അവസരമൊരുക്കുന്നു

ഡല്‍ഹി: ഇന്ത്യയിലെ സൂപ്പര്‍ഡ്യൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ഷാറൂഖ് ഖാന്‍. ഖാന്‍ നടന്മാരില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആരാധകന്മാര്‍ ഉള്ള ഒരാള്‍ എന്നു വേണമെങ്കില്‍ നമുക്ക് വിശേഷിപ്പിക്കാം. ആരാധകര്‍ കൂടുമ്പോള്‍ മിക്കപ്പോഴും പല സെലിബ്രിറ്റികള്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടുന്നതുപോലെ ഷാറൂഖിനും ഇത്തരത്തില്‍ ബുദ്ധമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്ന് ഒരു നഗ്നസത്യം മാത്രം. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ എല്ലാം മാറ്റിവെച്ച് ഷാറൂഖാന്റെ ധര്‍മ്മ പത്‌നിയും പ്രൊഡ്യൂസറും കൂടിയായ ഗൗരിഖാന്‍ പൊതുജനങ്ങള്‍ക്കായി ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ്.

അയർലൻഡിലെ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റും ടൂര്‍പാക്കേജുകളും ചെയ്യുന്ന Airbnb.ie യുമായി സഹകരിച്ചാണ് ഗൗരിഖാന്‍ തങ്ങളുടെ ആരാധകര്‍ക്കായി ഇത്തരം ഒരു അവസരം ഒരുക്കുന്നത്. തെക്കന്‍ ഡല്‍ഹിയിലെ പഞ്ചശീല്‍ പാര്‍ക്കിന് അടുത്തുള്ള ഷാറൂഖാന്റെ വസതിയിലേക്കാണ് ആരാധകരെ ഗൗരി സ്വാഗതം ചെയ്യുന്നത്. ആര്‍ക്കു വേണമെങ്കിലും ഈ വീട് സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും അവര്‍ Airbub യുടെ വെബ്‌സൈറ്റില്‍ ചെന്ന് തങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചാല്‍ അവര്‍ അപേക്ഷിച്ചവരില്‍ നിന്നും യോഗ്യരായവരെ തിരഞ്ഞെടുത്താണ് വീട് സന്ദര്‍ശനത്തിന് അവസരം നല്‍കുന്നത്. നവംബര്‍ 30 ന് അധര്‍രാത്രി 11.59 ം വരെയുള്ള സമയത്തിനുള്ളില്‍ അപക്ഷേിക്കുന്നവര്‍ക്ക് മാത്രമാണ് ഈ അവസരം.

https://www.airbnb.ie/d/homewithopenarms

ഡല്‍ഹിയിലെ ഷാറൂഖാന്റെ ഈ വീടിന് വലിയ പ്രത്യേകതകള്‍ ഉണ്ട്. ഇത് പൂര്‍ണ്ണമായും ഗൗരിഖാന്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്തതാണ്. അതുകൊണ്ടു തന്നെ ഏറെ പ്രത്യേകതകള്‍ ഈ വിടിനുണ്ട്. അതില്‍ ഷാറൂഖാന്റെ ഫാമിലി ഫോട്ടോകള്‍, ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍, അത്യപൂര്‍വ്വമായ ഷാറൂഖാന്റെയും ഗൗരിയുടെയും പ്രത്യേക കളക്ഷനുകള്‍ എന്നിവയെല്ലാം ചേര്‍ന്നുള്ള അതി ഗംഭീരമായ വീടാണ് ഡല്‍ഹിയിലെത്.

Newsdesk

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

7 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

10 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

17 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

1 day ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

1 day ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

1 day ago