ജയ്പുർ: കൊറോണ വൈറസ്, ഡെങ്കി, മലേറിയ എന്നിവയെ അതിജീവിച്ച ഒരു ബ്രിട്ടീഷ് ചാരിറ്റി വർക്കർ ഇപ്പോൾ മാരകമായ പാമ്പുകടിയേറ്റ് സുഖം പ്രാപിച്ചു. ജയ്പൂരിൽ നിന്ന് 350 കിലോമീറ്റർ (220 മൈൽ) അകലെയുള്ള ജോധ്പൂർ നഗരത്തിൽ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. രാജസ്ഥാനില്‍ ചാരിറ്റി പ്രവർത്തനങ്ങൾക്കായെത്തിയ ബ്രിട്ടീഷുകാരനായ ഇയാന്‍ ജോൺസിനാണ് പാമ്പുകടിയേറ്റത്.
പാമ്പു കടിയേറ്റ ഇയാന്‍ ജോൺസിന് ആദ്യം കാഴ്ച മങ്ങൽ, നടക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടായിരുന്നെങ്കിലും അതെല്ലാം ശെരിയാവുകയും ആശുപത്രിയിൽ നിന്ന് ഇവാൻ ഡിസ്ചാർജ് ആവുകയും ചെയ്തു എന്ന് ഇവനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു.
കോവിഡ് കാരണം അദ്ദേഹത്തിന് തിരിച്ചു പോവാൻ കഴിയാതെ ഇരിക്കുകയാണ്. ഇയാന്‍റെ മെഡിക്കൽ ചിലവുകൾക്കും അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് മടക്കി കൊണ്ടു പോകാനുമുള്ള തുക സമാഹരിക്കുന്നതിനായി ഒരു ഫണ്ട് റൈസർ പേജും ആരംഭിച്ചിട്ടുണ്ട് എന്ന് ഇയാന്റെ മകനായ സെബ് പറഞ്ഞു.
രാജസ്ഥാനിലെ പരമ്പരാഗത കരകൗശലത്തൊഴിലാളികളുമായാണ് ജോൺസ് പ്രവർത്തിക്കുന്നത്. ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നതിനായി തന്റെ ചാരിറ്റി പിന്തുണയുള്ള സാമൂഹിക സംരംഭമായ സാബിറിയൻ ഇവരുടെ വരുടെ സാധനങ്ങൾ ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യാൻ സഹായിക്കുന്നു.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…