gnn24x7

കൊറോണ വൈറസ്, ഡെങ്കി, മലേറിയ എന്നിവയെ അതിജീവിച്ച ഒരു ബ്രിട്ടീഷ് ചാരിറ്റി വർക്കർ കോബ്ര കടിയെയും അതിജീവിച്ചു

0
174
gnn24x7

ജയ്പുർ: കൊറോണ വൈറസ്, ഡെങ്കി, മലേറിയ എന്നിവയെ അതിജീവിച്ച ഒരു ബ്രിട്ടീഷ് ചാരിറ്റി വർക്കർ ഇപ്പോൾ മാരകമായ പാമ്പുകടിയേറ്റ് സുഖം പ്രാപിച്ചു. ജയ്പൂരിൽ നിന്ന് 350 കിലോമീറ്റർ (220 മൈൽ) അകലെയുള്ള ജോധ്പൂർ നഗരത്തിൽ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. രാജസ്ഥാനില്‍ ചാരിറ്റി പ്രവർത്തനങ്ങൾക്കായെത്തിയ ബ്രിട്ടീഷുകാരനായ ഇയാന്‍ ജോൺസിനാണ് പാമ്പുകടിയേറ്റത്.

പാമ്പു കടിയേറ്റ ഇയാന്‍ ജോൺസിന് ആദ്യം കാഴ്ച മങ്ങൽ, നടക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടായിരുന്നെങ്കിലും അതെല്ലാം ശെരിയാവുകയും ആശുപത്രിയിൽ നിന്ന് ഇവാൻ ഡിസ്ചാർജ് ആവുകയും ചെയ്തു എന്ന് ഇവനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു.

കോവിഡ് കാരണം അദ്ദേഹത്തിന് തിരിച്ചു പോവാൻ കഴിയാതെ ഇരിക്കുകയാണ്. ഇയാന്‍റെ മെഡിക്കൽ ചിലവുകൾക്കും അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് മടക്കി കൊണ്ടു പോകാനുമുള്ള തുക സമാഹരിക്കുന്നതിനായി ഒരു ഫണ്ട് റൈസർ പേജും ആരംഭിച്ചിട്ടുണ്ട് എന്ന് ഇയാന്റെ മകനായ സെബ് പറഞ്ഞു.

രാജസ്ഥാനിലെ പരമ്പരാഗത കരകൗശലത്തൊഴിലാളികളുമായാണ് ജോൺസ് പ്രവർത്തിക്കുന്നത്. ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നതിനായി തന്റെ ചാരിറ്റി പിന്തുണയുള്ള സാമൂഹിക സംരംഭമായ സാബിറിയൻ ഇവരുടെ വരുടെ സാധനങ്ങൾ ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യാൻ സഹായിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here