gnn24x7

മൂന്നാറില്‍ കെ.എസ്.ആര്‍.ടി.സിയുടെ കാരവനില്‍ 100 രൂപയ്ക്ക് ഒരു രാത്രി താമസിക്കാം

0
180
gnn24x7

പാമ്പള്ളി

മൂന്നാര്‍: കെ.എസ്.ആര്‍.ടി.സി പുതിയ നൂതന ആശയവുമായി ഇപ്പോള്‍ കേരളത്തില്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. മൂന്നാറിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ടു ബസ്സുകള്‍ കാരവാനായി ആളുകള്‍ക്ക് താമസിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് കെ.എസ്.ആര്‍.ടി.സി വാര്‍ത്തയില്‍ ഇടം നേടിയത്. വിനോദസഞ്ചാരികള്‍ക്ക് വെറും 100 രൂപ കൊടുത്താന്‍ ഒരു രാത്രി ഈ കാരവാനില താമസിക്കാം.

ചുരുങ്ങിയ ചിലവില്‍ ഒരു യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് കെ.എസ്.ആര്‍.ടി.സി ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. നിങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് ബൈക്കിലോ മറ്റോ ഒരു രസകരമായ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുവെങ്കില്‍ മൂന്നാറിലെ ഈ കെ.എസ്.ആര്‍.ടി.സി ബസ് കാരവന്‍ ഉപയോഗപ്പെടുത്താം. ബാത്ത് റൂം സൗകര്യം, ഒരു ടേബിള്‍, മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുവാനുള്ള പോയിന്റുകള്‍ എന്നിവയെല്ലാം ഈ ബസിനുള്ളില്‍ സജ്ജീകരിച്ചരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സി ഈ സംരംഭം ഒരുക്കിയത്. ഇപ്പോള്‍ നിലവില്‍ രണ്ടു ബസ്സുകളാണ് ഇത്തരത്തില്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

നിങ്ങള്‍ക്ക് ഒരു ഗ്രൂപ്പായി വേണമെങ്കിലും ഈ ബസ് ബുക്ക് ചെയ്യാം. ഒരു ബസ്സില്‍ 16 പേര്‍ക്ക് സുഖമായി കിടക്കാം. ട്രെയിനില്‍ ഉള്ളതുപോലുള്ള ബര്‍ത്തുകളാണ് കാരവാന്‍ ബസ്സില്‍ സജ്ജീകരിച്ചിരിക്കുന്നത്. രണ്ടു ബസ്സും ചേര്‍ത്ത് 32 പേര്‍ക്ക് സുഖമായി താമസിക്കാം. ഇനി നിങ്ങളക്ക് വേണമെങ്കില്‍ ഒഴിവിനനുസരിച്ച് രണ്ട് ബസ്സും പൂര്‍ണ്ണമായും ബുക്ക് ചെയ്യാവുന്നതാണ്. ഒരു ക്ലാസ് ട്രിപ്പോ, ഗ്രൂപ്പ് ട്രിപ്പുകള്‍ക്കോ ഇത്തരം സൗകര്യം വളരെ ഫലപ്രദമാണ്. ഇതിനുള്ള ആവശ്യക്കാര്‍ കൂടുമെങ്കില്‍ ഇനിയും ഇത്തരം ബസ്സുകളെ കുറിച്ച് കെ.എസ്.ആര്‍.ടി. ആലോചിക്കുന്നു എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഈ നവംബര്‍ 14 മുതല്‍ ഇത് പ്രവര്‍ത്തനം ആരംഭിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here