gnn24x7

എല്ലാവീട്ടിലും ഇന്റര്‍നെറ്റ് എന്ന സ്വപ്നം കേരള സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നു

0
238
gnn24x7

തിരുവനന്തപുരം: ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം. ഇന്ത്യയിലെ കേരളത്തില്‍ മാത്രം അത്യപൂര്‍വ്വമായ ഈ സംവിധാനം വരുന്നതോടെ സമ്പൂര്‍ണ്ണ സാക്ഷരതപോലെ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് ലഭ്യമാവുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറും കേരളം. ഇത് ലോകത്തു തന്നെ ചരിത്രമായേക്കാവുന്ന നീക്കമാണെന്ന് കേരള സര്‍ക്കാര്‍ ആണയിട്ട് പറയുന്നു. ഇതിനു വേണ്ടുന്ന എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞുവെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

ഡിസംബര്‍മാസത്തോടെ കെ.ഫോണ്‍ പദ്ധതി പൂര്‍ണ്ണമായും പ്രാബല്യത്തിലാവുന്നതോടെ കേരളത്തില്‍ ഇന്റര്‍നെറ്റില്ലാത്ത ഒരു വിടുപോലും ഉണ്ടാവില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതോടെ ലോകം തന്നെ അമ്പരിപ്പിക്കുന്ന ഡിജിറ്റല്‍ വിപ്ലവമാണ് കേരളത്തില്‍ ഡിസംബറില്‍ നടക്കാന്‍ പോവുന്നത്. 52,000 കിലോമീറ്റര്‍ നീളമുള്ള അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് സംവിധാനം ബി.എസ്.എന്‍.എല്‍ എല്ലായിടത്തും ഇതിനകം വ്യാപിപ്പിച്ചു കഴിഞ്ഞു.

കേരളത്തിലെ 20 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും എന്നാല്‍ മറ്റുള്ള സാധരണക്കാര്‍ക്ക് സബ്‌സിഡി നിരക്കിലും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സമ്പൂര്‍ണ്ണമായ കണക്ഷന്‍ ലഭ്യമാവും. ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിക്കുന്ന ലോകത്തു തന്നെ ആദ്യത്തെ സ്ഥലമായിരിക്കും കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. എല്ലാവരിലും ഡിജിറ്റല്‍ യുഗം എത്തിക്കുന്നതിലാണ് കെ.ഫോണ്‍ എന്ന സംരംഭം കേരള സര്‍ക്കാര്‍ പ്രാബല്ല്യത്തില്‍ വരുത്തിയതെന്നും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനോ, കേന്ദ്രത്തിനൊ സാധ്യമാവാത്തതാണ് തങ്ങള്‍ നടപ്പിലാക്കുന്നത് എന്നും പിണയറായി വിജയന്‍ അവകാപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here