gnn24x7

ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസുകൾ ഈ വർഷം മുതൽ; ഫോണിലെ വാലറ്റ് ആപ്പിൽ ലൈസൻസ് സൂക്ഷിക്കാം

0
975
gnn24x7

അയർലണ്ടിൽ പുതിയ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസുകൾ നിലവിൽ വരുന്നു. ഈ വർഷം മുതൽ സർക്കാർ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് പരീക്ഷിച്ചുവരികയാണ്. ഇവ നിങ്ങളുടെ ഫോണിലെ വാലറ്റ് ആപ്പിൽ സൗകര്യപ്രദമായി സൂക്ഷിക്കാവുന്നതാണ്. ലൈസൻസിൽ ബിൽറ്റ്-ഇൻ ഇലക്ട്രോണിക് സിഗ്നേച്ചർ ഉണ്ടായിരിക്കും. അതിനാൽ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്യുമെന്ന ഭയം വേണ്ട. നിങ്ങളുടെ ലൈസൻസ് നിങ്ങളോടൊപ്പം കൊണ്ടുപോകേണ്ടതില്ല.

എന്നാൽ, വാഹനമോടിക്കുന്നവർക്ക് താൽപ്പര്യമുണ്ടെങ്കിൽ ഇപ്പോഴും പിങ്ക്, പ്ലാസ്റ്റിക് ക്രെഡിറ്റ് കാർഡ്-സ്റ്റൈൽ ലൈസൻസും തിരഞ്ഞെടുക്കാം. “വർഷാരംഭം മുതൽ സിവിൽ സർവീസ് നടത്തുന്ന ഒരു പൈലറ്റ് പ്രോഗ്രാമിൽ ആപ്പ് പരീക്ഷിച്ചു, ഈ വർഷാവസാനം ഇത് എല്ലാവർക്കും ലഭ്യമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”- ഇ – ഗവൺമെൻ്റിൻ്റെ ജൂനിയർ മന്ത്രി ഒസിയാൻ സ്മിത്ത് പറഞ്ഞു. സ്വീഡനിൽ, ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസ് വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തു. സ്വീഡിഷ് പതിപ്പിൽ സ്മാർട്ട് കാർഡ് ഒരു ഇഗ്നിഷൻ കീ ആയി വർത്തിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7