gnn24x7

ക്രിംസൺ പിയർ ആരംഭിച്ചു

0
29
gnn24x7

പുതിയ തലമുറയിൽപ്പെട്ട അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഒരു ചിത്രമാണ് ക്രിംസൺ പിയർ. നവാഗതനായ പ്രശാന്ത് പത്മനാഭൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ  ചിത്രീകരണം നവംബർ പതിനെട്ട് ബുധനാഴ്ച്ച കോഴിക്കോട് മുക്കത്ത് ആരംഭിച്ചു.

ലളിതമായ ചടങ്ങിൽ പ്രശസ്ത നടൻ സിദ്ദിഖി സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം.

ബ്ലൂ ഹെയ്‌സ് പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം  ഹ്യൂമർ റൊമാൻസ് ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്.

ഏറെക്കാലമായി ഷോർട്ട് ഫിലിമുകളിലൂടെയും ആഡ് ഫിലിം രംഗത്തും പ്രവർത്തിച്ചു കൊണ്ടാണ് പ്രശാന്ത്  പത്മനാഭൻ്റെ ഫീച്ചർ ഫിലിം രംഗത്തേക്കുള്ള കടന്നുവരവ്.

കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി എത്തിയ നാലുയുവാക്കളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാപുരോഗതി. 

ഇവർ സ്വയം തൊഴിൽ കണ്ടെത്തുന്നതിൻ്റെ ഭാഗമായി ഒരു ബിസിനസ്സ് ആരംഭിക്കുന്നതോടെ അരങ്ങേറുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും അതിനിടയിൽ അരങ്ങേറുന്ന അപ്രതീക്ഷിതമായ കെണിയുമാണ് സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്..

സിദ്ദിഖ്, ബാബുരാജ്, ഷഹീൻ സിദ്ധിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, വിജിലേഷ്, കൃഷ്‌ണ പ്രസാദ്, അപ്പുണ്ണി ശശി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

അമൃതവർഷിണി നന്ദിനി.എസ്.ചെറിയാൻ എന്നിവരാണു നായികമാർ, ഗാനങ്ങൾക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നാലു ഗാനങ്ങളുണ്ട്.

സന്തോഷ് വർമ്മ, ഹരി നാരായണൻ എന്നിവരുടേതാണു ഗാനങ്ങൾ.

സംഗീതം – ബിജിപാൽ.

ഛായാഗ്രഹണം – പ്രമോദ്. കെ. പിള്ള.

എഡിറ്റിംഗ് – രതീഷ് രാജ്.

കലാസംവിധാനം- ശ്രീകുമാർ ആലപ്പുഴ.

മേക്കപ്പ് – മനോജ് അങ്കമാലി.

കോസ്റ്റ്യം ഡിസൈൻ – കുക്കു ജീവൻ.

ആക്ഷൻ – ബില്ല ജഗൻ.

അസ്സോസ്സിയേറ്റ് ഡയാക്ടടേർസ് – അരുൺലാൽ, എ.എൽ.അജിത് കുമാർ.

ഫിനാൻസ് കൺട്രോളർ- പ്രശാന്ത് ചന്ദ്രപ്പ

സ്റ്റിൽസ് – അജീഷ് അൻ്റെണി.

എക്സികുട്ടീവ്  പ്രൊഡ്യൂസർ – ജബ്ബാർ മതിലകം.

പ്രൊഡക്‌ഷൻ ഡിസൈൻ – ഗിരീഷ് കൊടുങ്ങല്ലൂർ.

പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല.

പ്രൊഡക്ഷൻ കൺട്രോളർ- ജോസ് വരാപ്പുഴ.

വാഴൂർ ജോസ്.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7