gnn24x7

റോണി ഡേവിഡ് രാജ് നായകനാകുന്ന ‘സത്യമേവ’ നവംബർ 27ന് മലയാളം ZEE 5ൽ സ്ട്രീമിംഗ് ആരംഭിക്കും

0
3
gnn24x7

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ആറ് എപ്പിസോഡുകളുള്ള കോർട്ട്റൂം ഡ്രാമ ‘സത്യമേവ’ നവംബർ 27ന് മലയാളം ZEE 5ൽ സ്ട്രീമിംഗ് ആരംഭിക്കും.റോണി ഡേവിഡ് രാജ്,മീനാക്ഷി ഉണ്ണികൃഷ്ണൻ, ജയരാജ് കോഴിക്കോട്, ബിന്നി സെബാസ്റ്റ്യൻ, സോഹൻ സീനു ലാൽ, ദീപു കരുണാകരൻ, മീര നായർ, രമ്യ സുരേഷ്, അജി ധന്വന്തരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു തിരോധാനത്തെ ചുറ്റിപ്പറ്റിയുള്ള ഉദ്വേഗജനകമായ കഥയിലൂടെ നീതിക്കായുള്ള പോരാട്ടമാണ് സീരീസിന്റെ ഇതി വൃത്തം.സീരീസിന്റെ ട്രെയിലർ പ്രമുഖ മലയാള താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തിറക്കി.

ഒരിക്കൽ തനിക്ക് രക്ഷിക്കാൻ കഴിയാതെ പോയ ഒരു നിരപരാധിയായ കക്ഷിയുടെ ഓർമ്മകൾ വേട്ടയാടുന്ന, കരിയറിൽ തകർന്നുപോയ ഒരു പ്രതിഭാഗം അഭിഭാഷകന്റെ കഥയാണ് ‘സത്യമേവ’ പറയുന്നത്.എല്ലാവരും ഭ്രാന്തനെന്ന് മുദ്രകുത്തി തള്ളിക്കളഞ്ഞ ഒരാളുടെ മരണമൊഴി ഏറ്റെടുക്കുന്നതോടെ, ഇരുപത് വർഷമായി കാണാതായ ഒരു പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം നിർബന്ധിതനാകുന്നു.

വ്യത്യസ്ത ഭാഷകളിലായി പ്രേക്ഷകർക്ക് മികച്ചതും ആകർഷകവുമായ കഥകളും ശക്തമായ ആഖ്യാനശൈലിയിലുള്ള ഉള്ളടക്കങ്ങളും എത്തിക്കാനാണ് ZEE 5 എപ്പോഴും ശ്രമിക്കുന്നത്.”സത്യമേവ” മലയാളം ZEE 5-ലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട് എന്ന് ZEE 5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

ഇരുപത് വർഷമായി ഉത്തരം ലഭിക്കാതെ തുടരുന്ന ഒരു തിരോധാനത്തിന് പിന്നിലെ ദുരൂഹതയാണ് സീരീസിന്റെ പ്രധാന പ്രമേയം. മറച്ചുവെക്കപ്പെട്ട ഒരു സത്യം പുറത്തുകൊണ്ടുവരാൻ ഒരാൾ നടത്തുന്ന പോരാട്ടമാണ് സത്യമേവയിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നത് എന്ന് ദീപു കരുണാകരൻ കൂട്ടിചേർത്തു.

സത്യമേവ നവംബർ 27, 2026 മുതൽ മലയാളം ZEE 5ൽ സ്ട്രീമിംഗ് ആരംഭിക്കും.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7