നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു. ലൂസിഫർ, ഗുമസ്തൻ, ആഘോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം അവതരണത്തിലും കഥയിലും വലിയ പ്രത്യേകതകൾ നിറഞ്ഞതാണ്. ‘തികഞ്ഞ ഒരു പരീക്ഷണ ചിത്രമെന്നാണ് സംവിധായകൻ ഈ ചിത്രത്തേക്കുറിച്ച് പറഞ്ഞത്”
സ്നേഹം പറയാനോ, പ്രകടിപ്പിക്കുവാനോ ശീലിച്ചിട്ടില്ലാത്ത ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യൻ്റെ ജീവിതത്തിലൂടെ യാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. സ്നേഹം മാത്രം മനസ്സിലുള്ള ഭാര്യയുടെ ആ സ്നേഹം പോലും തിരിച്ചറിയുവാൻഇദ്ദേഹത്തിനു കഴിഞ്ഞില്ല. ചില പ്രത്യേക സാഹചര്യങ്ങൾ അദ്ദേഹത്തെ ഒറ്റപ്പെട്ട ജീവിതത്തിലെത്തിച്ചു.
ഈ ഒറ്റപ്പെട്ട ജീവിതത്തിനിട യിലാണ് ചില സത്യങ്ങൾ അദ്ദേഹത്തിനു തിരിച്ചറിയുവാൻ കഴിഞ്ഞത്.. ഈ തിരിച്ചറിവുകൾ അകന്നുപോയവരെ അരികിലേക്ക് എത്താൻ ആഗ്രഹമുദിക്കുകയും ചെയ്തു. ഈ സംഭവങ്ങളാണ് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ അരികിൽ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ നായർ എന്ന കഥാപാത്രത്തെ ജെയ്‌സ് ജോസ് ഭദ്രമാക്കുന്നു.
ഡാഡീസ് ഡ്രീം എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡക്ഷൻ –സിജി ഗ്രൂപ്പാണ്. ശ്രീജിത്ത് ഇടവനയാണ് സംഗീതം പകർന്നിരിക്കുന്നത്.
ഛായാഗ്രഹണം- സിബി ജോസഫ്.
എഡിറ്റിംഗ് – സുജീർ ബാബു സുരേന്ദ്രൻ.
പ്രൊജക്റ്റ് ഡിസൈനർ- ഷാജു സെബാസ്റ്റ്യൻ.
കലാ സംവിധാനം-മോഹൻദാസ്.
കോസ്‌റ്റ്യും ഡിസൈൻ-ഷാജു സെബാസ്റ്യൻ.
മേക്കപ്പ്- മാളു .എസ്. പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് കെ മത്തായി.
നവംബർ 21 മുതൽ ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
പി.ആർ.ഒ : ബിജിത്ത് വിജയൻ.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
































