കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH DREAM’ നവംബർ 20-ന് അയർലൻഡിൽ റിലീസ് ചെയ്യുന്നു.
ഇന്നത്തെ തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ സ്വന്തം ജോലിക്കും ജീവിതസാഹചര്യങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിനിടെ കുട്ടികളുടെ മാനസികാവസ്ഥയും സുരക്ഷയും ശ്രദ്ധിക്കാതെ പോകുന്ന ചില മാതാപിതാക്കൾക്ക് ഒരു ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ ചിത്രം.
കുട്ടികൾക്ക് ഭക്ഷണവും വസ്ത്രവും താമസസൗകര്യവും നൽകുന്നതു മാത്രമല്ല മാതാപിതാക്കളുടെ ഉത്തരവാദിത്വം. അവരുടെ അരികിലുണ്ടാകുക, അവർക്ക് സുരക്ഷിതത്വവും സ്നേഹവും നൽകുക, അവരുടെ ചെറിയ ആവശ്യങ്ങളും വിഷമങ്ങളും മനസ്സിലാക്കുക എന്നതും അത്രതന്നെ പ്രധാനമാണ്.
കുട്ടികളെ തനിച്ചാക്കി പോകുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന ഭയവും ഏകാന്തതയും സുരക്ഷിതത്വമില്ലായ്മയും പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കുകയാണ് ഈ ഷോർട്ട് ഫിലിമിന്റെ പ്രധാന ലക്ഷ്യം.
വിനോദത്തിനപ്പുറം ചിന്തിക്കാനും സ്വന്തം കുടുംബജീവിതത്തെക്കുറിച്ച് ഒരു നിമിഷം ആത്മപരിശോധന നടത്താനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒരു സാമൂഹിക ഇടപെടലായിരിക്കും ‘IRISH DREAM’.
റോബി തിരുവല്ലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘IRISH DREAM’ നവംബർ 20-ന് അയർലൻഡിൽ പ്രേക്ഷകരിലേക്ക് എത്തുന്നു.
കുട്ടികളുടെ ചിരിയും സുരക്ഷിതത്വവും മാതാപിതാക്കളുടെ സാന്നിധ്യവും എത്രത്തോളം വിലപ്പെട്ടതാണെന്ന് ഓർമ്മിപ്പിക്കുന്ന ഈ കൊച്ചു സിനിമയ്ക്ക് എല്ലാവരുടെയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു


































