ഡൽഹി: ഡൽഹിയിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്രസർക്കാർ. നോർത്ത് സൗത്ത് ബ്ലോക്കുകളിലായി യുഗ് യുഗീൻ ഭാരത് എന്ന പേരിലാണ് മ്യൂസിയം സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. 3,230 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഭാരതതിന്റെ സമ്പന്ന പൈതൃകം പ്രദർശിപ്പിക്കുന്നതാകും മ്യൂസിയമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നോർത്ത് സൗത്ത് ബ്ലോക്കുകളിലെ ഓഫീസുകൾ നേരത്തെ പുതുതായി നിർമ്മിച്ച സേവാ തീർത്ഥിലേക്ക് മാറിയതാണ്, ഈ സാഹചര്യത്തിൽ നോർത്ത് സൗത്ത് ബ്ലോക്കുകൾ തുടർന്നും ഉപയോഗപ്പെടുത്തുന്നതിന് കൂടിയാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഗാലറിയായിരിക്കും യുഗ് യുഗീൻ മ്യൂസിയം. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളായ ലൂവ്ര് മ്യൂസിയത്തിന് 73000 സ്ക്വയർ മീറ്ററും ബ്രിട്ടീഷ് മ്യൂസിയത്തിന് 70000 സ്ക്വയർ മീറ്ററുമാണ് വിസ്തൃതി. ഒരു ദിവസം 30000 പേരും, ഒരു വർഷം ഒരുകോടിയോളം പേർക്കും സന്ദർശിക്കാനുള്ള സൗകര്യങ്ങൾ മ്യൂസിയത്തിലൊരുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4


































