കോർക്കിൽ മലയാളി നഴ്‌സ് റോസ്മേരി കിടങ്ങൻ ഫിലിപ്പോസ് അന്തരിച്ചു. 40 വയസ്സായിരുന്നു. നവംബർ 11 പുലർച്ചെ 3.30ഓടെയായിരുന്നു അന്ത്യം. കോർക്കിലെ ബോൺ സെക്കേഴ്സ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു റോസ്മേരി. ഭർത്താവ് സിനു തോമസ്. മക്കൾ: എലാനോ തോമസ് സിനു, ഇവ റോസ് സിനു. സംസ്കാരം പിന്നീട്.




































