ലോകവ്യാപകമായി തടസപ്പെട്ട് മൈക്രോസോഫ്റ്റ് സേവനങ്ങൾ. ഔട്ട്ലുക്ക്, ടീംസ്, വേഡ്, എക്സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-യിലാണ് തടസം നേരിട്ടത്. ഔട്ട്ലുക്ക് ആക്സസ് ചെയ്യുന്നതിലും ഇമെയിലുകൾ അയക്കുന്നതിലും സ്വീകരിക്കുന്നതിലും ഇൻബോക്സുകൾ ലോഡ് ചെയ്യുന്നതിലുമുള്ള ബുദ്ധിമുട്ടുകൾ വിവിധ രാജ്യങ്ങളിലുള്ള ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ആയിരക്കണക്കിന് പേർ ടീംസ്, മൈക്രോസോഫ്റ്റിന്റെ എഐ അസിസ്റ്റന്റായ കോപൈലറ്റ് (Copilot) മറ്റ് മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകൾ എന്നിവയിലെ തടസ്സങ്ങളും റിപ്പോർട്ട് ചെയ്തു. ഇമെയിൽ, ജോലിസ്ഥലത്തെ ആശയവിനിമയം, ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ എന്നിവയെ തടസ്സം ബാധിച്ചുതായി ഔട്ടേജ് ട്രാക്കറായ ഡൗൺഡിറ്റക്ടർ വെളിപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള 1,30,000 ഉപയോക്താക്കളെയെങ്കിലും ഈ തടസം ബാധിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
സേവനങ്ങൾ പുനഃസ്ഥാപിച്ചുതുടങ്ങി എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. തടസം ബാധിച്ച സെർവറുകൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. തടസ്സം ലഘൂകരിക്കുന്നതിനായി ബദൽ മാർഗ്ഗങ്ങൽ സ്വീകരിച്ച് വരികയാണെന്നും കമ്പനി വ്യക്തമാക്കി. കണക്റ്റിവിറ്റി പ്രശ്നങ്ങൾ കാരണം ഇൻഫ്രാസ്ട്രക്ചറിന്റെ ഒരു ഭാഗത്ത് കേന്ദ്രീകരിച്ച സമ്മർദമാണ് തടസത്തിന് പിന്നിലെന്ന് കമ്പനി പിന്നീട് കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഓട്ടോമേറ്റഡ് ഹെൽത്ത് ചെക്കുകൾ പരാജയപ്പെട്ടതിനെ തുടർന്ന് നിരവധി സെർവറുകൾ അപ്രതീക്ഷിതമായി ലഭ്യമല്ലാതായെന്നും, അത് ശേഷിക്കുന്ന ഇൻഫ്രാസ്ട്രക്ചറിലേക്ക് കൂടുതൽ ട്രാഫിക് ഭാരം നൽകിയെന്നും കമ്പനി വ്യക്തമാക്കി.


































