gnn24x7

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

0
10
gnn24x7

ഷിക്കാഗോ: ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. പ്ലെസന്റ്ഡെയ്ൽ സ്കൂൾ ഡിസ്ട്രിക്റ്റ് 107-ലെ വിദ്യാർത്ഥികളാണ് മരിച്ചത്.

വെസ്റ്റേൺ സ്പ്രിങ്സിലെ വുൾഫ് റോഡ് റെയിൽവേ ക്രോസിങ്ങിൽ വെച്ചാണ് അപകടമുണ്ടായത്. ക്രോസിങ് ഗേറ്റുകൾ കൃത്യമായി പ്രവർത്തിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ട്രെയിനിന്റെടിയ്പെട്ട വാഹനം പൂർണ്ണമായി കത്തിനശിച്ചു. കാറോടിച്ചിരുന്ന സ്ത്രീ ഗുരുതര പരിക്കുകളോടെ ലോയോള ആശുപത്രിയിൽ ചികിത്സയിലാണ്. ട്രെയിനിലുണ്ടായിരുന്ന 35 യാത്രക്കാരും സുരക്ഷിതരാണ്. അപകടത്തെ തുടർന്ന് മേഖലയിലെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

റിപ്പോർട്ട്: പി പി ചെറിയാൻ

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7