gnn24x7

ലോസ് ഏഞ്ചൽസ് വേദികൾ ലക്ഷ്യമിട്ട് ‘വേറെ ഒരു കേസ്’; ആഗോളതലത്തിൽ ചുവടുറപ്പിക്കാൻ ഷെബി ചൗഘട്ട് – ഫുവാദ് പനങ്ങായി കൂട്ടുകെട്ട്

0
4
gnn24x7

​വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും നിരൂപക പ്രശംസയും നേടിയ ‘വേറെ ഒരു കേസ്’ ഇനി ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര സിനിമാ വേദികളിലേക്ക് വ്യാപിക്കുകയാണ്. സംവിധായകൻ ഷെബി ചൗഘട്ടും നിർമ്മാതാവ് ഫുവാദ് പനങ്ങായിയും ഒന്നിക്കുന്ന ചിത്രം ആഗോള വേദികളിൽ പ്രദർശിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. ​ഒരു പോലീസ് സ്റ്റേഷനിലെ സി.ഐയുടെ മുറിയിൽ മാത്രം നടക്കുന്ന സംഭവങ്ങളിലൂടെ, സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന നീതിനിഷേധങ്ങളെ അതിശക്തമായാണ് ചിത്രം വരച്ചുകാട്ടുന്നത്.

വേറെ ഒരു കേസി’ന്റെ രാജ്യാന്തര യാത്രകൾക്കൊപ്പം തന്നെ, ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്. പുതിയ പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും വിദേശ വേദിയിൽ വെച്ച് തന്നെ നടത്താനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

ഹരീഷ് വി.എസ്സിന്റെ തിരക്കഥയിൽ ഒരുങ്ങിയ വേറെ ഒരു കേസ് ന് വേണ്ടി രജീഷ് രാമനാണ് ക്യാമറ ചലിപ്പിച്ചത്.  മുരുകൻ എസ് പ്രൊഡക്ഷൻ ഡിസൈനും അമൽ ജി സത്യൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. 

പി.ആർ.ഒ : ബിജിത്ത് വിജയൻ.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7