ഏലൂര്‍: ഏലൂരിലെ ഫാക്ട് കവലയില്‍ സ്വര്‍ണ്ണക്കടയില്‍ വന്‍ കവര്‍ച്ച നടന്നു. കട കുത്തിത്തുറന്ന് അക്രമികള്‍ 362 പവും 25 കിലോ വെള്ളി ആഭരണങ്ങളും കവര്‍ന്നു. കൂട്ടത്തില്‍ ആറ് ഡയമണ്ട് മുക്കുത്തികളും കവര്‍ന്നതായും കടയുമടകള്‍ വെളിപ്പെടുത്തി. ഫാക്ട് ഷോപ്പിങ് കോംപ്ലക്‌സിലെ ‘ഐശ്വര്യ ജ്വല്ലറി’ യിലാണ് ഇന്നലെ വന്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങളുടെ മതിപ്പു വലി ഒന്നരകോടിയോളം വരുമെന്നാണ് പ്രഥാമിക വിലയിരുത്തല്‍. കൃത്യമായ കണക്കുകള്‍ ശേഖരിച്ചു വരുന്നതേ ഉള്ളൂ.
ജ്വല്ലറിയോട് ചേര്‍ന്ന് അതേ ഷട്ടറിനോട് ചേര്‍ന്ന് ഒരു സലൂണും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സലൂണും ജ്വല്ലറി ഉടമയുടെ തന്നെയാണ്. ഈ സലൂണ്‍ ഷോപ്പില്‍ ഒരു സെപ്പറേഷന്‍ വച്ചാണ് ജ്വല്ലറിയുമായി തിരിച്ചിരിക്കുന്നത്. ഈ സലൂണിന്റെ ചുമര് തുരന്നാണ് അക്രമികള്‍ ജ്വല്ലറിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി 11 നും തിങ്കളാഴ്ച പുലര്‍ച്ചെ 4 നും ഇടയിലാവണം കവര്‍ച്ച നടന്നത് എന്നാണ് പോലീസിന്റെ അനുമാനം.
ജ്വല്ലറിയിലെ മുക്കാല്‍ ഇഞ്ച് വലുപ്പത്തിലുള്ള ലോക്കര്‍ തിരിക്കുന്ന വലിയ ചക്രം അറുത്തുമുറിച്ചാണ് അക്രമികള്‍ ലോക്കര്‍ കുത്തിത്തുന്നത്. ഞായറാഴ്ച ജ്വല്ലറി തറന്നു പ്രവര്‍ത്തിക്കാത്തതും അക്രമികള്‍ക്ക് സൗകര്യമായി. എന്നാല്‍ സലൂണ്‍ ഞായറാഴ്ച രാത്രിയോളം പ്രവര്‍ത്തിച്ചിരുന്നതായി ഉടമ അറിയിച്ചു. ഈ രണ്ട് കടകളുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് മാത്രമെ ഇത്തരത്തിലുള്ള ഒരു വിദഗ്ദമായ മോഷണത്തിന് സാധ്യമാവുകയുള്ളൂ എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. വിരലടയാള വിദഗ്ദരും പോലീസും ശക്തമായ അന്വേഷണം ആരംഭിച്ചു.
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…