Buzz News

ഏലൂരില്‍ ജുവലറി കവര്‍ച്ച : 362 പവനും 25 കിലോ വെള്ളി ആഭരണങ്ങളും കവര്‍ന്നു

ഏലൂര്‍: ഏലൂരിലെ ഫാക്ട് കവലയില്‍ സ്വര്‍ണ്ണക്കടയില്‍ വന്‍ കവര്‍ച്ച നടന്നു. കട കുത്തിത്തുറന്ന് അക്രമികള്‍ 362 പവും 25 കിലോ വെള്ളി ആഭരണങ്ങളും കവര്‍ന്നു. കൂട്ടത്തില്‍ ആറ് ഡയമണ്ട് മുക്കുത്തികളും കവര്‍ന്നതായും കടയുമടകള്‍ വെളിപ്പെടുത്തി. ഫാക്ട് ഷോപ്പിങ് കോംപ്ലക്‌സിലെ ‘ഐശ്വര്യ ജ്വല്ലറി’ യിലാണ് ഇന്നലെ വന്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങളുടെ മതിപ്പു വലി ഒന്നരകോടിയോളം വരുമെന്നാണ് പ്രഥാമിക വിലയിരുത്തല്‍. കൃത്യമായ കണക്കുകള്‍ ശേഖരിച്ചു വരുന്നതേ ഉള്ളൂ.

ജ്വല്ലറിയോട് ചേര്‍ന്ന് അതേ ഷട്ടറിനോട് ചേര്‍ന്ന് ഒരു സലൂണും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സലൂണും ജ്വല്ലറി ഉടമയുടെ തന്നെയാണ്. ഈ സലൂണ്‍ ഷോപ്പില്‍ ഒരു സെപ്പറേഷന്‍ വച്ചാണ് ജ്വല്ലറിയുമായി തിരിച്ചിരിക്കുന്നത്. ഈ സലൂണിന്റെ ചുമര് തുരന്നാണ് അക്രമികള്‍ ജ്വല്ലറിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി 11 നും തിങ്കളാഴ്ച പുലര്‍ച്ചെ 4 നും ഇടയിലാവണം കവര്‍ച്ച നടന്നത് എന്നാണ് പോലീസിന്റെ അനുമാനം.

ജ്വല്ലറിയിലെ മുക്കാല്‍ ഇഞ്ച് വലുപ്പത്തിലുള്ള ലോക്കര്‍ തിരിക്കുന്ന വലിയ ചക്രം അറുത്തുമുറിച്ചാണ് അക്രമികള്‍ ലോക്കര്‍ കുത്തിത്തുന്നത്. ഞായറാഴ്ച ജ്വല്ലറി തറന്നു പ്രവര്‍ത്തിക്കാത്തതും അക്രമികള്‍ക്ക് സൗകര്യമായി. എന്നാല്‍ സലൂണ്‍ ഞായറാഴ്ച രാത്രിയോളം പ്രവര്‍ത്തിച്ചിരുന്നതായി ഉടമ അറിയിച്ചു. ഈ രണ്ട് കടകളുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് മാത്രമെ ഇത്തരത്തിലുള്ള ഒരു വിദഗ്ദമായ മോഷണത്തിന് സാധ്യമാവുകയുള്ളൂ എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. വിരലടയാള വിദഗ്ദരും പോലീസും ശക്തമായ അന്വേഷണം ആരംഭിച്ചു.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

3 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

5 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

7 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago