സിഡ്‌നി: ഇന്ത്യയുടെ ഒസ്‌ട്രേലിയ പര്യടനം ഇന്ത്യയ്ക്ക് ശുഭപ്രതീക്ഷകള്‍ നല്‍കിയില്ല. രണ്ടാമത്തെ ഏകദിനത്തിലും ഇന്ത്യ ഓസ്‌ട്രേലിയയോട് ദയനീയ പരാജയം സമ്മതിക്കേണ്ടി വന്നു. നിശ്ചിത ഓവറില്‍ ഒസ്‌ട്രേലിയ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനെ ഇന്ത്യയ്ക്ക് പിന്തുടര്‍ന്ന് എത്താനായില്ല. നിശ്ചിത 50 ഓവറുകളില്‍ ഒസ്‌ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 389 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയായി 50 ഓവറുകളില്‍ ഇന്ത്യയ്ക്ക് 338 റണ്‍സ് മാത്രമെ നേടിയെടുക്കാനായുള്ളൂ.
ഒസ്‌ട്രേലിയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് സെഞ്ച്വറി എടുത്തു. 64 ബോളില്‍ 104 റണ്‍സാണ് സ്റ്റീവ് അടിച്ചു കൂട്ടിയത്. സ്റ്റീവ് സ്മിത്തിന് കൂട്ടായി ആറോണ്‍ ഫിന്‍ഞ്ച് 60 റണ്‍സ് അടിച്ചു കൂട്ടി. ഡാവിഡ് വാര്‍ണര്‍ 83 റണ്‍സും മാറനസ് 70 റണ്‍സും ഗ്ലെന്‍ മാക്‌സ്‌വെല്‍ 63 റണ്‍സും മോയിസസ് 2 റണ്‍സും അടിച്ചുകൂട്ടി. ഇന്ത്യക്കാര്‍ 7 എക്‌സട്രാ റണ്ണുകള്‍ നല്‍കി.
ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ വിരാട്‌കോലി 89 റണ്‍സെടുത്ത് ഇന്ത്യയ്ക്ക് നെടുന്തൂണായി. എന്നാല്‍ കെ.എല്‍. രാഹുലിന് മാത്രമാണ് കുറച്ചെങ്കിലും 76 റണ്‍സെടുത്ത് പിടിച്ചു നില്‍ക്കാനായത്. മായന്‍ക് അഗര്‍വാള്‍ 28, ശിഖര്‍ ധവാന്‍ 30, ശ്രേയസ് ഐയ്യര്‍ 38, ഹാദിഖ് പാണ്ഡ്യ 28, രവീന്ദ്ര ജഡേജ 24, നവ്ദീപ് സൈനി 10, മുഹമ്മദ് ഷാമി 1, ബുംമറാ 1 ചാഹല്‍ 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റണ്‍സുകള്‍.
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…
ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…
Community, cultural and human rights groups are invited to take part, with applications open until…