gnn24x7

ഇന്ത്യക്ക് രണ്ടാം ഏകദിനത്തിലും 51 റണ്‍സിന്റെ പരാജയം

0
156
gnn24x7

സിഡ്‌നി: ഇന്ത്യയുടെ ഒസ്‌ട്രേലിയ പര്യടനം ഇന്ത്യയ്ക്ക് ശുഭപ്രതീക്ഷകള്‍ നല്‍കിയില്ല. രണ്ടാമത്തെ ഏകദിനത്തിലും ഇന്ത്യ ഓസ്‌ട്രേലിയയോട് ദയനീയ പരാജയം സമ്മതിക്കേണ്ടി വന്നു. നിശ്ചിത ഓവറില്‍ ഒസ്‌ട്രേലിയ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനെ ഇന്ത്യയ്ക്ക് പിന്തുടര്‍ന്ന് എത്താനായില്ല. നിശ്ചിത 50 ഓവറുകളില്‍ ഒസ്‌ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 389 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയായി 50 ഓവറുകളില്‍ ഇന്ത്യയ്ക്ക് 338 റണ്‍സ് മാത്രമെ നേടിയെടുക്കാനായുള്ളൂ.

ഒസ്‌ട്രേലിയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് സെഞ്ച്വറി എടുത്തു. 64 ബോളില്‍ 104 റണ്‍സാണ് സ്റ്റീവ് അടിച്ചു കൂട്ടിയത്. സ്റ്റീവ് സ്മിത്തിന് കൂട്ടായി ആറോണ്‍ ഫിന്‍ഞ്ച് 60 റണ്‍സ് അടിച്ചു കൂട്ടി. ഡാവിഡ് വാര്‍ണര്‍ 83 റണ്‍സും മാറനസ് 70 റണ്‍സും ഗ്ലെന്‍ മാക്‌സ്‌വെല്‍ 63 റണ്‍സും മോയിസസ് 2 റണ്‍സും അടിച്ചുകൂട്ടി. ഇന്ത്യക്കാര്‍ 7 എക്‌സട്രാ റണ്ണുകള്‍ നല്‍കി.

ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ വിരാട്‌കോലി 89 റണ്‍സെടുത്ത് ഇന്ത്യയ്ക്ക് നെടുന്തൂണായി. എന്നാല്‍ കെ.എല്‍. രാഹുലിന് മാത്രമാണ് കുറച്ചെങ്കിലും 76 റണ്‍സെടുത്ത് പിടിച്ചു നില്‍ക്കാനായത്. മായന്‍ക് അഗര്‍വാള്‍ 28, ശിഖര്‍ ധവാന്‍ 30, ശ്രേയസ് ഐയ്യര്‍ 38, ഹാദിഖ് പാണ്ഡ്യ 28, രവീന്ദ്ര ജഡേജ 24, നവ്ദീപ് സൈനി 10, മുഹമ്മദ് ഷാമി 1, ബുംമറാ 1 ചാഹല്‍ 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റണ്‍സുകള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here