തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ നിയമവ്യവസ്ഥകൾ പൂർണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി പുതിയ ബോധവൽക്കരണ നിർദ്ദേശവുമായി ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സസ് (ജിഡിആർഎഫ്എ). നിയമപരമായ ചട്ടങ്ങൾക്ക് വിധേയമല്ലാതെ ഒരു കാരണവശാലും തൊഴിലുടമകൾ തൊഴിലാളികളുടെ പാസ്പോർട്ടുകൾ കൈവശം വയ്ക്കാനോ പിടിച്ചുവയ്ക്കാനോ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

വ്യക്തമായ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം വ്യക്‌തികളുടെ യാത്രാരേഖകൾ കൈകാര്യം ചെയ്യേണ്ടത്. ഇരുവിഭാഗങ്ങളുടെയും, അതായത് തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് യുഎഇ നിയമം അനുശാസിക്കുന്നത്. ഇതിന് വിരുദ്ധമായി നിയമവിരുദ്ധമായ രീതിയിൽ മറ്റൊരാളുടെ യാത്രാരേഖകൾ പിടിച്ചുവയ്ക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.
രാജ്യത്തെ തൊഴിൽ അന്തരീക്ഷം കൂടുതൽ സുതാര്യമാക്കാനും വിദേശ തൊഴിലാളികൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ജിഡിആർഎഫ്എ ഇത്തരം നിയമ ബോധവൽക്കരണ സന്ദേശങ്ങൾ നിരന്തരമായി പങ്കുവയ്ക്കുന്നത്. നിയമങ്ങൾ കൃത്യമായി പാലിച്ച് എല്ലാവരും സുരക്ഷിതമായ തൊഴിൽ സംസ്കാരത്തോട് സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































