മെല്ബണ്: ആദ്യ ടെസ്റ്റില് ഇന്ത്യയ്ക്ക് നേരിട്ട തോല്വിക്ക് മറുപടിയായി മെല്ബണിലെ രണ്ടാം ടെസ്റ്റ് ഇന്ത്യ തൂത്തുവാരി വിജയിച്ചു. ഇന്ത്യ രണ്ടാം ടെസ്റ്റില് 8 വിക്കറ്റിന് ഒസ്ട്രേലിയയെ തകര്ത്തെറിഞ്ഞു. ഇതോടെ നാലു കളികളുള്ള പരമ്പരയില് 1-1 എന്ന നിലയില് സമനില പിടിക്കാന് ഇന്ത്യയ്ക്കായി. ഇന്ത്യയ്ക്ക് ജയിക്കാന് വെറും 70 റണ്സ് മാത്രം മതിയായിരുന്നു. 15.5 ഓവറില് രണ്ട് വിക്കറ്റ് നഷ്ടത്തില് ഇന്ത്യ അനായാസേന അത് മറികടന്ന് വിജയം കരസ്ഥമാക്കി.
ചേനേശ്വര് പൂജര, മായങക്് അഗര്വാള് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഇന്നിംഗിസില് രഹാനെ സെഞ്ച്വറി തികച്ചിരുന്നു. ക്യാപ്റ്റന് രഹാനെയാണ് രണ്ടാം ടെസ്റ്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തിരിക്കുന്നത്. നാലാം ദിനം കളി ആരംഭിച്ച ഒസ്ട്രേലിയയ്ക്ക് 67 റണ്സ് കൂടി ചേര്ക്കുവാന് സാധിച്ചുള്ളൂ. 200 റണ്സിന് ഒസ്ട്രേലിയ പുറത്തായി. ലീഡ് വെറും 69 റണ്സ് മാത്രമായി. 45 റണ്സ് എടുത്ത കാമറൂണ് ഗ്രീനു മാത്രമാണ് ഒസ്ട്രേലിയയ്ക്ക് വേണ്ടി തിളങ്ങാനായത്.
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…