രണ്ടാം ടസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

0
36

മെല്‍ബണ്‍: ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നേരിട്ട തോല്‍വിക്ക് മറുപടിയായി മെല്‍ബണിലെ രണ്ടാം ടെസ്റ്റ് ഇന്ത്യ തൂത്തുവാരി വിജയിച്ചു. ഇന്ത്യ രണ്ടാം ടെസ്റ്റില്‍ 8 വിക്കറ്റിന് ഒസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞു. ഇതോടെ നാലു കളികളുള്ള പരമ്പരയില്‍ 1-1 എന്ന നിലയില്‍ സമനില പിടിക്കാന്‍ ഇന്ത്യയ്ക്കായി. ഇന്ത്യയ്ക്ക് ജയിക്കാന്‍ വെറും 70 റണ്‍സ് മാത്രം മതിയായിരുന്നു. 15.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസേന അത് മറികടന്ന് വിജയം കരസ്ഥമാക്കി.

ചേനേശ്വര്‍ പൂജര, മായങക്് അഗര്‍വാള്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഇന്നിംഗിസില്‍ രഹാനെ സെഞ്ച്വറി തികച്ചിരുന്നു. ക്യാപ്റ്റന്‍ രഹാനെയാണ് രണ്ടാം ടെസ്റ്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തിരിക്കുന്നത്. നാലാം ദിനം കളി ആരംഭിച്ച ഒസ്‌ട്രേലിയയ്ക്ക് 67 റണ്‍സ് കൂടി ചേര്‍ക്കുവാന്‍ സാധിച്ചുള്ളൂ. 200 റണ്‍സിന് ഒസ്‌ട്രേലിയ പുറത്തായി. ലീഡ് വെറും 69 റണ്‍സ് മാത്രമായി. 45 റണ്‍സ് എടുത്ത കാമറൂണ്‍ ഗ്രീനു മാത്രമാണ് ഒസ്‌ട്രേലിയയ്ക്ക് വേണ്ടി തിളങ്ങാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here