gnn24x7

യു.കെ. യിലെ കൊറോണ വകഭേദം ഇന്ത്യയില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചു

0
178
gnn24x7

ന്യൂഡല്‍ഹി: യു.കെയില്‍ നിന്നും ഇന്ത്യയിലെത്തിയ ആറുപേര്‍ക്ക് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് നിരിക്ഷണത്തിലായിരുന്നു. ഇവരുടെ വൈറസ് പുതിയ ജനതിക വകഭേദം വന്നതാണെന്ന് അറിയുവാന്‍ ടെസ്റ്റുകള്‍ക്ക് അയച്ചിരുന്നു. അവ പുതിയ ഇനത്തിലുള്ള വൈറസാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

പുതിയ വൈറസ് ബാധിതര്‍ മൂന്നുപേര്‍ ബംഗ്ലൂരുവിലും രണ്ടുപേര്‍ ഹൈദരാബാദിലും ഒരാള്‍ പൂണയിലുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹൈദരാബാദ് സി.സി.എം.ബി, പൂണെ എന്‍.ഐ.വി ലാബുകളിലാണ് ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി നല്‍കിയിരുന്നത്. ഇന്ന് കാലത്ത് സാമ്പിളുകള്‍ ബ്രിട്ടണില്‍ കണ്ടുവന്ന പുതിയ വൈറസ് ഇനമായ ‘എന്‍. 501 വൈ’ എന്ന ഇനമാണെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ വ്യാപനം സാധാരണ കൊറോണ വൈറസിനേക്കാള്‍ പത്തുമടങ്ങ് കൂടുതലാണ്. എന്നാല്‍ മറ്റു പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടോ എന്നതില്‍ ഗവേഷണം നടന്നു വരുന്നതേ ഉള്ളൂ.

നവംബര്‍ 25 ന് ശേഷം ഇന്ത്യയിലേക്ക് യാത്ര ചെയ്ത എല്ലാ യാത്രക്കാരെയും കണ്ടെത്തി അവരെ ടെസ്റ്റുകള്‍ക്ക് വിധേയരാക്കി. അവരില്‍ 144 പേരുടെ റിസള്‍ട്ട് മാത്രമാണ് കോവിഡ് പോസ്റ്റീവ് ആയത്. ഇതില്‍ മുഴുവന്‍ ആളുകളുടെയും ശ്രവസാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ ആറുപേരുടെ മാത്രമാണ് ഈ ജനിതക ഘടനയിലുള്ളതെന്ന് സ്ഥിരീരികരിച്ചത്. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തിവരികയാണ്. റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here