gnn24x7

രോഗികളെ പരിചരിക്കുന്നതിൽ ഗുരുതര വീഴ്ച: വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി റദ്ദാക്കി

0
223
gnn24x7

രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി റദ്ദാക്കി. Nursing and Midwifery Board of Ireland (NMBI) നടത്തിയ ഫിറ്റ്നസ്-ടു-പ്രാക്ടീസ് അന്വേഷണത്തിന് പിന്നാലെയാണ് നടപടി. 2021 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഡബ്ലിനിലെ Mater Private Network ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്തെ രോഗി പരിചരണവുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ പരാതികൾ ഉയർന്നത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

രോഗിക്ക് ആവശ്യമായ ഡ്രസ്സിംഗ് നൽകുന്നതിൽ വീഴ്ച വരുത്തി, മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പരിചരണം ആവശ്യമായ രോഗിയെ ബെഡ്പാനിൽ ഇരുത്തി ഒറ്റയ്ക്ക് വിട്ടു, രോഗിയെ വൃത്തിയാക്കുന്നതിനിടെ മോശമായി പെരുമാറി, രോഗിയുടെ പരിചരണ സമയത്ത് അപമാനകരമായ രീതിയിൽ മുഖഭാവങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയവയാണ്ന ഴ്സിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ചിലത്. ഇവയെല്ലാം പ്രൊഫഷണൽ തെറ്റുകളും നഴ്സിംഗ് പെരുമാറ്റച്ചട്ട ലംഘനങ്ങളുമാണെന്ന് അന്വേഷണ സമിതി കണ്ടെത്തി.

ഹൈക്കോടതി പ്രസിഡന്റ് ജഡ്ജി David Barniville രജിസ്ട്രേഷൻ റദ്ദാക്കൽ അംഗീകരിച്ചു. പൊതുജന സുരക്ഷയും പൊതുതാൽപര്യവും സംരക്ഷിക്കാൻ ഈ നടപടി ആവശ്യമായതും അനുപാതികവുമായ ശിക്ഷയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗികളുടെ പരിചരണ നിലവാരത്തിലും അവരുടെ മാന്യത സംരക്ഷിക്കുന്നതിലും ഗുരുതരമായ കുറവുകളാണ് കണ്ടെത്തിയതെന്ന് കമ്മിറ്റി പറഞ്ഞു. ഈ വീഴ്ചകൾ പരിഹരിക്കാൻ പരിശീലനം, നിയന്ത്രണങ്ങൾ, അല്ലെങ്കിൽ താൽക്കാലിക സസ്പെൻഷൻ എന്നിവ മതിയാകില്ലെന്നും രജിസ്ട്രേഷൻ റദ്ദാക്കുന്നതാണ് ശരിയായ നടപടിയെന്നും സമിതി വ്യക്തമാക്കി.

ചില സാഹചര്യങ്ങളിൽ സഹപ്രവർത്തകരുടെയും മെഡിക്കൽ സ്റ്റാഫിന്റെയും ഇടപെടൽ ഉണ്ടായില്ലെങ്കിൽ രോഗികളുടെ പരിചരണം അപകടത്തിലാകുമായിരുന്നുവെന്നും അന്വേഷണ സമിതി ചൂണ്ടിക്കാട്ടി. കൂടാതെ, നിർദേശിച്ച പരിചരണ നടപടികൾ പാലിക്കാതിരിക്കുകയും ഒരു രോഗിയുടെ വേദന വിലയിരുത്തുന്നതിൽ പരാജയപ്പെടുകയും ചെയ്ത സംഭവങ്ങളും നഴ്സിനെതിരെ കണ്ടെത്തിയിരുന്നു. രോഗികളുടെ സുരക്ഷയും വിശ്വാസവും സംരക്ഷിക്കുന്നതിനായി നഴ്സിനെ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുന്നത് അനിവാര്യമാണെന്ന് ഹൈക്കോടതി വിധിച്ചു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7