gnn24x7

അമേരിക്കയ്ക്ക് വാക്ക് പാലിക്കാൻ കഴിയുന്നില്ല; അവസാന നിമിഷം കടുത്ത മുന്നറിയിപ്പുമായി ഇറാൻ

0
11
gnn24x7

ടെഹ്റാൻ: ഇറാൻ – അമേരിക്ക സമാധാന കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇസ്രായേൽ, ലബനൻ തലസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ലബനൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചകളുമായി മുന്നോട്ട് പോകുന്നത് സാധ്യമല്ലെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് അഭിപ്രായപ്പെട്ടത്. ഇറാന്റെ ഭാഗത്തുനിന്ന് നിർണായക കരാറിൽ ഒപ്പുവെക്കേണ്ടത് സ്പീക്കർ ഗാലിബാഫാണ്. 

അമേരിക്കയ്ക്ക് വാക്ക് പാലിക്കാൻ കഴിയുന്നില്ലെന്നും സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും ഇറാൻ കുറ്റപ്പെടുത്തി. ഇറാനും അമേരിക്കയും തമ്മിൽ ഏറെ നാളായി നടന്നുവന്ന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കവെയാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്. ലബനനിലെ ആക്രമണം മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്നതാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ ഒത്തുതീർപ്പ് കരാറുകൾക്ക് പ്രസക്തിയില്ലെന്നുമാണ് ഇറാന്റെ നിലപാട്. 

അവസാന നിമിഷത്തിൽ ഇറാൻ കടുപ്പിച്ചത് കരാറിനെ ബാധിക്കുമോ എന്ന ആശങ്ക സജീവമാണ്. നേരത്തെ ഇറാൻ – യു എസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7